Image

പരംജിത് സിങ് വധം: തെളിവില്ലെന്ന് കോടതി, കുറ്റാരോപിതരെ വിട്ടയച്ചു

പി.പി.ചെറിയാൻ Published on 10 October, 2020
പരംജിത് സിങ് വധം: തെളിവില്ലെന്ന് കോടതി, കുറ്റാരോപിതരെ വിട്ടയച്ചു
കലിഫോർണിയ∙ കലിഫോർണിയ ട്രെയ്സിയിലെ താമസക്കാരനും ഇന്ത്യൻ വംശജനുമായ പരംജിത് സിങ്ങിനെ (64) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്സിൽ കുറ്റാരോപിതനായ ക്രീറ്റർ റോഡ്സിനെ വിട്ടയയ്ക്കാൻ കലിഫോർണിയാ സുപ്പീരിയർ കോർട്ട് ജഡ്ജി മൈക്കിൾ മുൾവിഹിൻ ഉത്തരവിട്ടു. 174 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 2 നാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബർ ആറിന് ക്രീറ്ററെ കസ്റ്റഡിയിൽ നിന്നു വിട്ടയച്ചു. സംഭവം നടന്നത് 2019 ഓഗസ്റ്റ് 25 നായിരുന്നു.
.    സംഭവസ്ഥലത്തെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ച ശേഷം ഓഗസ്റ്റ് 21 ന് പൊലീസ് പിടിയിലായ ക്രെറ്റെർ ജാമ്യമില്ലാതെ കസ്റ്റഡിയിൽ‌ കഴിയുകയായിരുന്നു. ഓഗസ്റ്റ് 25 ന് പരംജിത് സിംഗ് താമസിച്ചിരുന്ന വീടിനു സമീപമുള്ള ഗ്രച്ചൻ ടോളി പാർക്കിൽ ഈവിനിങ് വാക്കിനിറങ്ങിയതായിരുന്നു. നടന്നു നീങ്ങുന്നതിനിടെ  പുറകിൽ നിന്നും എത്തിയ ക്രീറ്റർ കഴുത്തിൽ കത്തി കൊണ്ട് അറക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിഖ് സമൂഹത്തെ ആകെ  പിടിച്ചുലച്ച സംഭവമായിരുന്നു അത്. വംശീയതയുടെ ഇരയാണ് പരംജിത് എന്നും ഇവർ പറയുന്നു. മൂന്നു ദിവസവും സാക്ഷി വിസ്താരം നടക്കുമ്പോൾ കോടതിയിൽ ഹാജരായി വ്യക്തമായ തെളിവുകൾ നിരത്തിയെങ്കിലും  കോടതി വിധി നിരാശ ജനകമാണെന്നും പരംജിതിന്റെ മരുമകൻ ഹർനക് സിങ് പറഞ്ഞു. രണ്ടു വർഷം മുമ്പാണ് പരംജിത് സിങ്ങും ഭാര്യയും ഇന്ത്യയിൽ നിന്ന് മരുമകനും മകളും താമസിച്ചിരുന്ന വീട്ടിൽ എത്തിയത്.  പരംജിത്തിന്റെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ചു യുണൈറ്റഡ് സിഖ് ഈ സംഭവത്തിൽ എഫ്സിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രോസിക്യൂട്ടേഴ്സ് കുറ്റാരോപിതനെതിരെ വീണ്ടും ചാർജ് ഫയൽ ചെയ്യുമെന്ന് അറിയിച്ചു.
പരംജിത് സിങ് വധം: തെളിവില്ലെന്ന് കോടതി, കുറ്റാരോപിതരെ വിട്ടയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക