Image

അരിസോണ ഏർലി വോട്ടിങ്ങിൽ റെക്കോർഡ് പോളിങ്ങ്

പി.പി.ചെറിയാൻ Published on 10 October, 2020
അരിസോണ ഏർലി വോട്ടിങ്ങിൽ റെക്കോർഡ് പോളിങ്ങ്
അരിസോണ∙ നവംബർ 3 ന്  അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് അരിസോണ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ പോളിങ് സ്റ്റേഷനുകളിൽ റെക്കോർഡ് പോളിങ്ങ് നടക്കുന്നതായി അധികൃതർ.
4.1 മില്യൻ റജിസ്ട്രേർഡ് വോട്ടർമാരുള്ള അരിസോണ സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയായാണ് അറിയപ്പെടുന്നത്. ഈ വർഷം അട്ടിമറി വിജയം നേടുമെന്നാണ് ഡമോക്രാറ്റിക് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. 2016 ൽ  ഡോണൾഡ് ട്രംപിനെയായിരുന്നു അരിസോണ സംസ്ഥാനം പിന്തുണച്ചത്. രണ്ടു റിപ്പബ്ലിക്കൻ സെനറ്റർമാരേയും സംസ്ഥാനം ജയിപ്പിച്ചിരുന്നത്. പ്രസിഡന്റ് ട്രംപ് അരിസോണയിൽ നിരവധി സന്ദർശനം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ആരംഭിച്ച വാരം സംഘടിപ്പിച്ചിരുന്ന തിരഞ്ഞടുപ്പു പ്രചാരണം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചെങ്കിലും വോട്ടർമാർ നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തണമെന്ന് ട്രംപ് അറിയിച്ചു. അരിസോണ മാരികോപ്പ കൗണ്ടിയിലാണ് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയത്. 2016 ൽ 847ഉം 2018 ൽ 393ഉം വോട്ടും രേഖപ്പെടുത്തിയ സ്ഥാനത്ത് കൗണ്ടിയിലെ എട്ടു ബൂത്തുകളിലായി 2922 വോട്ടർമാരാണു നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തിയത്.
അരിസോണയിൽ നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരാണ് മെൽസാലി ഡമോക്രാറ്റിൽ സ്ഥാനാർഥി മാർക്ക് കെല്ലിയേനിലേക്കാൾ വളരെ പുറകിലാണ്. ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിയെ തറപറ്റിച്ച് അരിസോണയിൽ ബൈഡൻ വിജയം കൈവരിക്കുമെന്നും സംസ്ഥാനത്തെ 11 ഇലക്ടറൽ വോട്ടുകളും നേടുമെന്ന് പാർട്ടി അവകാശപ്പെട്ടു‍‌‍.
ജൊ ബൈഡന്റെ സോഷ്യലിസ്റ്റ് അജണ്ട അരിസോണ വോട്ടർമാർ തള്ളിക്കളയുമെന്നും  ജോ ബൈഡന്റെ കഴിഞ്ഞ 47 വർഷത്തെ ഭരണ പരാജയം തങ്ങൾക്കനുകൂലമാകുമെന്നും ട്രംപ് ക്യാംപെയിൻ നാഷണൽ പ്രസ് സെക്രട്ടറി സമാന്ത സാഗർ അവകാശപ്പെട്ടു.
അരിസോണ ഏർലി വോട്ടിങ്ങിൽ റെക്കോർഡ് പോളിങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക