Image

സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് നോർത്ത് ടെക്സസ് കൗണ്ടി ജഡ്ജി

പി.പി.ചെറിയാൻ Published on 10 October, 2020
സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് നോർത്ത് ടെക്സസ് കൗണ്ടി ജഡ്ജി
ടെക്സസ്∙ ‘ഇനിയും വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു സ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതമായി അടച്ചിടാനാവില്ല വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണം– നോർത്ത് ടെക്സസ് എല്ലിസ് കൗണ്ടി ജ‍ഡ്ജാണ് ഈ അഭ്യർഥന ടെക്സസ് ഗവർണറുടെ മുമ്പാകെ അവതരിപ്പിച്ചത്. ടെക്സസിലെ ബാറുകൾ 100% തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി ടെക്സസ് ഗവർണർ ഇതിനകം നൽകി കഴിഞ്ഞിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിനു ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് ഗവർണർ പുതിയ ഉത്തരവിറക്കിയത്. ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് കൗണ്ടി ജഡ്ജി ടെക്സസ് ഗവർണർ നൽകിയ ഉത്തരവുകൾ പൂർണ്ണമായും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എല്ലീസ് കൗണ്ടി ജഡ്ജിയുടെ തീരുമാനം ഡെന്റൽ കൗണ്ടി, കോളിൻ കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ്  ഇതിനോടു വിയോജിച്ചു.
ഡാലസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങി. ജന ജീവിതം സാധാരണ അനുഭവപ്പെട്ടു തുടങ്ങി. ജന ജീവിതം സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചു വരികയാണ്. ഗവർണറും സിഡിസിലും ലോക്കൽ ബോഡികളും എണ്ണത്തിനനുസൃതമായ് ദേവാലയങ്ങൾ തുറന്ന് പ്രവർത്തിക്കാത്തത് പലരിലും അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആരാധനാലയങ്ങളിലും വചന ശുശ്രൂഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദേവാലയങ്ങളുടെ ഭാവിയെതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്.
സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് നോർത്ത് ടെക്സസ് കൗണ്ടി ജഡ്ജി
സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് നോർത്ത് ടെക്സസ് കൗണ്ടി ജഡ്ജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക