Image

അറുപതാം ജന്മദിനാഘോഷ നിറവിൽ എബി മക്കപ്പുഴ കേരള തനിമയിൽ നിലവിളക്കു തെളിയിച്ചു

Published on 10 October, 2020
അറുപതാം ജന്മദിനാഘോഷ നിറവിൽ എബി മക്കപ്പുഴ കേരള തനിമയിൽ നിലവിളക്കു തെളിയിച്ചു
ന്യൂയോർക്ക്:അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അറുപതാം ജന്മദിനം വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിലൂടെ ഒക്‌ടോബർ 4 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 8 മണിവരെ സണ്ണിവലിയിലുള്ള വസതിയിൽ പ്രൗഢഗംഭീരത്തോടു കൂടി നടത്തപ്പെട്ടു.
 കൊറോണയുടെ ഭീകരത ലോകമെമ്പാടും ആളിക്കത്തുമ്പോൾ ലോകത്തിന്റെ വിവിധ കോണിലുമുള്ള ബന്ധു മാത്രാദികളെ സൂം പ്ലാറ്റഫോമിൽ കോർത്തിണക്കി ആശംസ പ്രവാഹങ്ങളുടെ തിരമാല ഉളവാക്കി.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ വികാരി റവ.മാത്യു ജോസഫ്,  എബി മക്കപ്പുഴയെ ജന്മദിന പ്രാർത്ഥനയിലൂടെ ആശംസകൾ നേർന്നു സൂം പ്ലാറ്റഫോം മീറ്റിംഗ് ഉത്ഘാടനം ചെയ്തു.

ആയുസിന്റെ ഉടയവനായ ദൈവത്തിനു നന്ദി കരേറ്റി എബി മക്കപ്പുഴ  വസതിയിൽ ഒരുക്കി വച്ച നിലവിളക്കു തെളിയിച്ചു യോഗ നടപടിക്ക് തുടക്കമിട്ടു. മൂത്ത സഹോദരൻ ഷാജി ചെറുവാഴകുന്നേൽ (ജർമനി)  സൂം മീറ്റിംഗിന് എത്തിയവർക്ക് സ്വാഗതം ആശംസിച്ചു.

ഡോ. റീമ തോമസ് ആയിരുന്നു എം.സി ആയി സൂം മീറ്റിംഗിന്  നേതൃത്വം നൽകിയത്.

ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന സഹോദരനു വേണ്ടി പ്രത്യേകം ഗാനരചന നടത്തിയ ഗാനം ജോൺ തോമസ് ആലപിച്ചു. ഡോ. റെനിറ്റ തോമസ് ബൈബിൾ വായിച്ചു.

മെയിൻ സ്പീക്കർ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ പ്രസംഗത്തിലൂടെ എബി മക്കപ്പുഴയുടെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തങ്ങൾ   പ്രകീർത്തിച്ചു കൊണ്ട് പ്രസംഗിച്ചു. നോർത്ത് അമേരിക്കൻ മാർത്തോമാ സഭയുടെ പ്രസിദ്ധികരണമായ മാർത്തോമാ മെസ്സന്ജർ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത് മാർത്തോമാ പുരസ്‌കാരം  നേടിയ മാർത്തോമാ അസംബ്ലി മെമ്പർ എന്ന നിലയിലും സഭയിൽ എബി ചെയ്തുപോരുന്ന വിലപ്പെട്ട സേവനങ്ങളെയും അദ്ദേഹം പ്രസംഗത്തിലൂടെ എടുത്തു കാട്ടി.

സണ്ണിവലെ ടൌൺ മേയർ ശ്രീ. സജി പി ജോർജ് ജന്മദിന ആശംസകൾ നേരുകയും, എബിയുടെ സംഘടനാ പാടവത്തെയും, ജീവകാരുണ്യ പ്രവർത്തങ്ങളെയും പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്തു.
  
അമേരിക്കൻ മണ്ണിൽ 25 വര്ഷം മുൻപ് കുടിയേറിയ എബി സ്വന്തം നാടായ കേരളത്തിൽ നടത്തിവരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ അനുമോദിച്ചു അറുപത്തിലേക്കു കയറുന്ന എബിയെ വിവിധ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാംസ്‌കാരിക പ്രതിനിധികളും,ബന്ധുമിത്രാദികളും ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. 
 
ബോംബയിൽ നിന്നും എബിയുടെ മൂത്ത സഹോദരി നിസ്സി തോമസ് ബാല്യകാല  ഓർമ്മകൾ കോർത്തിണക്കി പാടിയ അതി മനോഹരമായ കവിത ആഘോഷ വേളയിൽ ശ്രേദ്ധയമായി.

ജോ ചെറുകര ന്യൂ യോർക്ക്  (അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)  ഷിജു എബ്രഹാം (കേരളാ അസോസിയേഷൻ&ഫ്രണ്ട്സ് ഓഫ് റാന്നി ഡാളസ്) എം സി അലക്സാണ്ടർ (വൈസ് പ്രസിഡണ്ട് സെന്റ് പോൾസ് മാർത്തോമാ ഡാളസ്) കെ എസ്‌ മാത്യു (പ്രസിഡണ്ട്, അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ്) രാജു പിള്ള (ഹിന്ദു സൊസൈറ്റി ഡാളസ്) റജി ചിറയിൽ (അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ, ഹ്യൂസ്റ്റൺ),സുമോദ് നെല്ലിക്കാല  (അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഫിലാഡൽഫിയ) തോമസ് എബ്രഹാം (യുണൈറ്റഡ്‌ നേഷൻ, വിയന്ന)  മാത്യൂസ് തോമസ് (മലയാളി വെൽഫെയർ ബഹ്‌റൈൻ) അഷിനോ തോമസ് (മലയാളി വെൽഫെയർ അസോസിയേഷൻ ദുബായ്) ആശിഷ് തോമസ് (മലയാളി വെൽഫെയർ അസോസിയേഷൻ,സൗദി അറേബ്യാ)   തുടങ്ങിയവർ വർചൂൽ പ്ലാറ്റുഫോമിലൂടെ ആശംസകൾ നേർന്നു സംസാരിച്ചു. അനിയൻ തോമസിന്റെ (ജയ് ശ്രീ, പത്തനാപുരം) പ്രാത്ഥനയോടുകൂടി സൂം പ്ലാറ്റുഫോമിലൂടെ നടത്തപ്പെട്ട ജന്മദിനാഘോഷങ്ങൾക്കു തിരശീല വീണു

(ജോ ചെറുകര, ന്യൂയോർക്ക്
സെക്രട്ടറി,
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ)
    


അറുപതാം ജന്മദിനാഘോഷ നിറവിൽ എബി മക്കപ്പുഴ കേരള തനിമയിൽ നിലവിളക്കു തെളിയിച്ചു
അറുപതാം ജന്മദിനാഘോഷ നിറവിൽ എബി മക്കപ്പുഴ കേരള തനിമയിൽ നിലവിളക്കു തെളിയിച്ചു
Join WhatsApp News
ആശംസ മത്തായി 2020-10-10 03:46:22
ആശംസകൾ. ജന്മദിനം തകർത്താഘോഷിച്ചു.
Sara Samuel 2020-10-11 21:23:23
Happy birthday Eby
Nissy Thomas 2020-10-15 14:12:05
Good publication
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക