Image

നൂതന കർമ്മപരിപാടികളും ജീവകാരുണ്യ പദ്ധതികളുമായി ഫോമാ നവ നേതൃത്വത്തിന്റെ ഉജ്ജ്വല തുടക്കം

Published on 09 October, 2020
നൂതന കർമ്മപരിപാടികളും  ജീവകാരുണ്യ പദ്ധതികളുമായി ഫോമാ നവ നേതൃത്വത്തിന്റെ  ഉജ്ജ്വല തുടക്കം

അമേരിക്കൻ  മലയാളി സമൂഹത്തിൻ്റെ  കേന്ദ്രസംഘടനയായ   ഫോമാ (ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ അമേരിക്കാസ് )   യുടെ  2020 - 2022  കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  ദേശീയസമിതിയുടെ  പ്രഥമ സമ്മേളനം  ഒട്ടേറെ  നൂതനകർമ്മപരിപാടികളും   ജീവകാരുണ്യ പദ്ധതികളും  സമയബന്ധിതമായി നടപ്പിലാക്കുവാൻ തീരുമാനിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു അംഗീകാരത്തിനായി സമർപ്പിച്ച മൂന്നു കാര്യങ്ങളും നാഷണൽ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു .

അമേരിക്കയിലുള്ള മലയാളി ബിസിനെസ്സ്കാരെ കൂട്ടിയോജിപ്പിച്ചുള്ള ബിസിനസ്സ് ഫോറമാണ് അതിൽ പ്രധാനം. ആദ്യ പടിയായി  ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടന്റെ നേതൃത്വത്തിൽ ഫോമയുടെ എല്ലാ റീജിയനിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി  അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും , ബിസിനസ്സ് ഫോറത്തിനുള്ള രൂപരേഖകൾ തയ്യാറാക്കുകയും ചെയ്യും . ഫോമായുടെ നേതൃത്വത്തിൽ ലോകത്തുള്ള എല്ലാ പ്രമുഖ മലയാളി ബിസിനെസ്സ്കാരെയും ഉൾപ്പെടുത്തി  ആഗോള ബിസിനസ്സ് മീറ്റ് നടത്തുക എന്നുള്ളതാണ് ആത്യന്തിക ലക്‌ഷ്യം . 

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന ജീവകാരുണ്യ പദ്ധതിയാണ് രണ്ടാമത്തേത്. വൈസ് പ്രസിഡന്റ് പ്രദീപ് നായർ നേതൃത്വം നൽകുന്ന ഈ പദ്ധതിയിലൂടെ അമേരിക്കയിലും , ഇന്ത്യയിലുമുള്ള അടിയന്തിര സഹായം വേണ്ടിവരുന്ന മലയാളികൾക്ക് സമയബന്ധിതമായി സഹായമെത്തിക്കും. കേരളത്തിലേക്കുള്ള സഹായങ്ങൾ ജില്ലാ കളക്ടറുമാർ സാക്ഷ്യപ്പെടുതുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. പദ്ധതിയുടെ വിശദ വിവരങ്ങൾ താമസിയാതെ ഫോമാ പ്രസിദ്ധീകരിക്കുന്നതാണ്. 

മലയാളീ ഹെല്പ് ലൈൻ ഫോറം നടത്തിയ പരിപാടികളിൽ ഏറ്റവും ജനപ്രീതി പിടിച്ചുപറ്റിയ സാന്ത്വന സംഗീത പരിപാടി ഫോമാ ഏറ്റെടുത്തു നടത്തുന്നതാണ് മറ്റൊന്ന്. അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള പാട്ടുകാരെ ജനങ്ങൾക്ക് പരിചയപ്പെടുത്തുവാൻ ഏറ്റവുമധികം സഹായിച്ച പരിപാടിയാണിത്. ജോയിന്റ് ട്രഷറർ ബിജു തോണിക്കടവൻ പരിപാടികൾ കോർഡിനേറ്റ് ചെയ്യും. 

രണ്ടു മണിക്കൂറോളം നീണ്ടു നിന്ന മീറ്റിംഗിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. നാട്ടിലെ സ്ഥലവും , ജോലിയും , ബിസിനെസ്സുമൊക്കെ എല്ലാവരും പറഞ്ഞു. 

പ്രസിഡന്റ് അനിയൻ ജോർജ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ തോമസ് ടി ഉമ്മൻ നന്ദിയും പറഞ്ഞു . 

യോഗത്തിൽ  അനിയൻ  ജോർജ് , ടി  ഉണ്ണികൃഷ്ണൻ, തോമസ്  ടി  ഉമ്മൻ, പ്രദീപ്  നായർ, ജോസ്  മണക്കാട്ട്, ബിജു  തോണിക്കടവിൽ, ജോൺ  സി  വർഗീസ്  , ജോസ്  എബ്രഹാം, ഷിനു  ജോസഫ്, ഗീവര്ഗീസ്  കെ  ജി, ഗിരീഷ്  പോറ്റി, ബിനോയ്  തോമസ്, ജെയിംസ്  മാത്യു ,സണ്ണി  കല്ലൂപ്പാറ, ജോസ്  മലയിൽ, ബൈജു  വർഗീസ്, അനു  സ്കറിയ, മനോജ്  വര്ഗീസ്, തോമസ്  ജോസ്, അനിൽ  നായർ, ബിജു  ജോസഫ് , ജെയിംസ്  ജോയ്, പ്രകാശ്  ജോസഫ് , ഫിലിപ്പ്  മാത്യു , ബിജു  ആന്റണി, ബിനൂപ്  ശ്രീധരൻ, ബിജോയ്  കാരിയാപുരം, സൈജൻ  ജോസഫ്, ജോൺ പാട്ടപ്പതി, ആന്റോ  കവലക്കൽ, ജോൺസൻ കണ്ണൂക്കാടൻ, ഡോ  സാം  ജോസഫ്, മാത്യൂസ്  മുണ്ടക്കൽ, സാമുവൽ   മത്തായി, ജോസ്  വടകര, ജോസഫ്  ഔസോ, പ്രിൻസ്  നെച്ചിക്കാട്, ജാസ്മിൻ   പരോൾ, ജൂബി  വള്ളിക്കളം, ഷൈനി  അബൂബക്കർ, കാൽവിൻ  ആന്റോ, കുരുവിള  ജെയിംസ്, മസൂദ്  അൻസാർ, തുടങ്ങിയവർ പങ്കെടുത്തു .
നൂതന കർമ്മപരിപാടികളും  ജീവകാരുണ്യ പദ്ധതികളുമായി ഫോമാ നവ നേതൃത്വത്തിന്റെ  ഉജ്ജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക