Image

എസ്‌.എം.എസ്‌ വിവാദം: പി.സി. ജോര്‍ജിന്റെ ഗൂഢാലോചനയെന്ന്‌ സാക്ഷിമൊഴി

Published on 16 July, 2011
എസ്‌.എം.എസ്‌ വിവാദം: പി.സി. ജോര്‍ജിന്റെ ഗൂഢാലോചനയെന്ന്‌ സാക്ഷിമൊഴി
തൊടുപുഴ: യുവതിയുടെ ഫോണിലേക്ക്‌ മന്ത്രി പി.ജെ. ജോസഫ്‌ അശ്ശീല സന്ദേശം അയച്ചെന്ന കേസ്‌ പുതിയ വഴിത്തിരിവിലേക്ക്‌. കേരളാ കോണ്‍ഗ്രസ്‌ നേതാവും ഗവ.ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ,ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ കെട്ടിച്ചമച്ച കേസാണെന്ന്‌ മുഖ്യസാക്ഷി പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പി.എല്‍. ജയ്‌മോനാണ്‌ അടിമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ മൊഴി നല്‍കിയത്‌. അശ്ലീല സന്ദേശങ്ങള്‍ തന്റെ ഫോണിലേക്ക്‌ തുടരെ അയച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ആരോപിച്ച്‌ മന്ത്രി ജോസഫിനെതിരെ പടിഞ്ഞാറെ കോടിക്കുളം സ്വദേശിയായ യുവതി നല്‍കിയ ഹരജിയിലെ നടപടികള്‍ പുരോഗമിക്കേയാണ്‌ ഒന്നാം സാക്ഷിയുടെ വെളിപ്പെടുത്തല്‍. യുവതിയുടെ തന്നെ പരാതിയില്‍ ജയ്‌മോനെതിരെ വെള്ളത്തൂവല്‍ പൊലീസ്‌ പീഡന ക്കേസ്‌ റജിസ്റ്റര്‍ ചെയ്‌തിരുന്നു. കേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക