നവീൻ ജെ. അന്ത്രപ്പേർൻെറ 'Hope's Anthem' അഥവാ 'പ്രതീക്ഷയുടെ ഗീതം' വെറുമൊരു ഗാനമല്ല, ഈ കൊറോണക്കാലത്ത് അത് നമ്മിൽ നിറയെ പ്രതീക്ഷ നിറക്കുന്നു. ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെ സുരക്ഷയോടെ, ആത്മധൈര്യത്തോടെ നേരിടാൻ നവീനൊരുക്കിയ ഈ ഗാനം നമുക്ക് ഊർജം പകരുന്നു.
സംഗീതത്തിൻെറ അകമ്പടിയോടെ...ഏതാനും വരികളിലൂടെ... അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനുമായ കൊച്ചി, കളമശ്ശേരി സ്വദേശി നവീൻ ജെ. അന്ത്രപ്പേർൻെറ ശബ്ദത്തിലൂടെ 'പ്രതീക്ഷയുടെ ഗീത'മെത്തുമ്പോൾ പുതിയൊരു ലോകം നമുക്ക് മുന്നിൽ തുറക്കുകയായി.
ഒറ്റപ്പെട്ടവരുടെ വേദനയിലേക്ക് സംഗീത മധുരിമ പകർന്ന- 'ലോൺലി അയാം ക്രയിങ്' എന്ന സംഗീത വീഡിയോയിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന നവീൻ ജെ. അന്ത്രപ്പേർ മലയാളികൾക്ക് അഭിമാനമാണ്. മുംബൈ ബോളിവുഡിലെ യാഷ്‌രാജ് ഫിലിംസ് സ്റ്റുഡിയോയിൽ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച ലോൺലി ഐആം ക്രയിങ് എന്ന സംഗീത വീഡിയോ ആസ്വാദക ഹൃദയങ്ങളേറെ കീഴടക്കി.
ഏഴാം വയസിൽ പിതാവിൽ നിന്നാണ് നവീൻ സംഗീത പഠനം തുടങ്ങിയത്.
പോപ്, റോക് , ഫ്യൂഷൻ, സോഫ്റ്റ് റോക്, പോപ് റോക് തുടങ്ങിയ മ്യൂസിക് വകഭേദങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നവീനും സംഘവും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകൾ ചെയ്തുവരുന്നു.
ഇന്ത്യയിലെങ്ങും നിന്നുള്ള മ്യൂസിക് ബാൻഡുകൾ പങ്കെടുത്ത ബാറ്റിൽ ഓഫ് ബാൻഡ്‌സ് എന്ന മുംബൈ ഫെസ്റ്റിവലിനും രംഗോലി ഗൾഫ് ടി വി ഷോ തുടങ്ങിയ പരിപാടികൾക്കും നവീൻ ജഡ്ജായി പ്രവർത്തിച്ചു .
ആളുകളെ കീഴടക്കുന്ന മാസ്മരിക സംഗീതവും ഗിറ്റാറിലെ ചടുലമായ മാജിക്കൽ വിരുന്നും ആളുകളെ പിടിച്ചിരുത്തുന്ന സ്റ്റേജിലെ മാജിക്കൽ പ്രകടനവുമായി നവീന്റെ പുതിയ വീഡിയോയും ഈ കൊറോണ കാലത്തു ആശ്വസമാകുമെന്നുറപ്പ്.