Image

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ സാരഥികള്‍

അലന്‍ ചെന്നിത്തല Published on 09 October, 2020
ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ സാരഥികള്‍
ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ ആര്‍വിപി ആയി ബിനോയ് ഏലിയാസും ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായി സൈജന്‍ കണിയോടിക്കല്‍, ബിജോ ജെയിംസ് കരിയാപുരം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഡിട്രോയിറ്റ് കേരളക്ലബ് മുന്‍ പ്രസിഡന്റ് അതോടൊപ്പം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മുന്‍ ട്രസ്റ്റീ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകള്‍ വഹിച്ചിട്ടുള്ള ബിനോയ് ഏലിയാസ് കോട്ടയം സ്വദേശിയാണ്. ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സൈജന്‍ കണിയോടിക്കല്‍ ഡിട്രോയിറ്റിലെ ഒരു മികച്ച കലാകാരനാണ്. ആലുവ സ്വദേശിയായ സൈജന്‍ ഐഎന്‍ഒസി മിഷിഗണ്‍ ചാപ്റ്റര്‍ ട്രെഷറര്‍, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് മുന്‍ ട്രസ്റ്റി, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ ഒരു മികച്ച സാമൂഹ്യ പ്രവര്‍ത്തകനാണ്.

ഫോമാ നാഷണല്‍ കമ്മറ്റി അംഗമായ ബിജോ ജെയിംസ് കരിയാപുരം മിന്നസോട്ട മലയാളി അസ്സോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ്. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ബിജോ ജെയിംസ് തിരുവനന്തപുരം സ്വാദേശിയാണ്. ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ ഫോമക്ക് എന്നും ശക്തമായ നേതൃത്വം നല്‍കിയിട്ടുണ്ട്.

ഫോമ നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനായി മാത്യൂസ് ചെരുവില്‍ പ്രവര്‍ത്തിക്കുന്നു. ഫോമാ മുന്‍ നാഷണല്‍ ജോയിന്റ് ട്രെഷറര്‍ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, മുന്‍ ആര്‍വിപി സുരേന്ദ്രന്‍ നായര്‍, മുന്‍ നാഷണല്‍ കമ്മറ്റി അംഗങ്ങളായ പോള്‍ കുര്യാക്കോസ്, അരുണ്‍ ദാസ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ വളര്‍ച്ചക്ക് മികച്ച സംഭാവനയാണ് നല്‍കിയത്. ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പുതിയ ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക