Image

ഫോമായിൽ വനിതകളെ വേണ്ടേ?

Published on 08 October, 2020
ഫോമായിൽ വനിതകളെ വേണ്ടേ?
പ്രിയ മലയാളീ സഹോദരീ സഹോദരന്മാരെ,

എന്റെ പേര് മോളമ്മ വര്ഗീസ് (ലിസി മോൻസി )
ഈ കഴിഞ്ഞ ഫോമാ ഇലക്ഷനിൽ ന്യൂയോർക് എമ്പയർ  റീജിയൻ  വൈസ് പ്രസിഡന്റ് ആയി മത്സരിക്കുവാൻ സാധിച്ചു
   
റിസൾട്ട് വന്നപ്പോൾ ചില അപാകത കാണുകയും  അതിനെ ഞാൻ ചോദ്യം ചെയുകയും ഉണ്ടായി. പിന്നീട് ഇലക്ഷൻ കമ്മീഷൻ അത് കറക്റ്റ് ചെയുകയും ഉണ്ടായി

അതിൻ പ്രകാരം എനിക്കും  എതിർ സ്ഥാനാർത്ഥിക്കും 27 വോട്ട് വീതം ലഭിച്ചു.  തുല്യവോട്ട് വന്നാൽ എന്ത് ചെയ്യണമെന്ന് ഭരണഘടനാ പറയുന്നില്ല എന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. എന്നാൽ കോയിൻ ടോസ് ചെയ്യുകയോ ഇരുവരും ഓരോ വര്ഷം വീതം സ്ഥാനം പങ്കിടുകയോ ആണ് കീഴ്‌വഴക്കമെന്ന്  കമീഷൻ അറിയിച്ചു. ഓരോ വര്ഷം വീതം സ്ഥാനം പങ്കിടാൻ സമ്മതമെന്ന  ഇലക്ഷൻ കമ്മീഷനെ അറിയിച്ചു. ആദ്യവർഷം ആര്  എന്നത് കോയിൻ ടോസ് ചെയ്തു തീരുമാനിക്കാം. 

കമ്മീഷന്റെയും മുതിർന്ന നേതാക്കളുടെയും തീരുമാനം അനുസരിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. 

എന്നാൽ എന്റെ അറിവിൽ വീണ്ടും കുതിര കച്ചവടം നടത്താൻ ചിലർ രംഗത്തു വന്നിരിക്കുന്നു.  ചിലർ ഇടനിലക്കാരായി  എന്നെ  ഫോണിൽ വിളിക്കയും ഭീഷണി കലർന്ന വാക്കുകൾ  പറയുകയും ഉണ്ടായി. അതോടൊപ്പം പല ബ്ലോക്ക്ഡ് ഫോൺ കാൾ വരികയും അത് ഞാൻ അറ്റൻഡ് ചെയ്യാതെയും ഉള്ള സാഹചര്യം ഉണ്ടായി

ഇതിനു പിന്നിലെ  ആളുകൾ ആരൊക്കെ ആണെന്ന് എനിക്ക് സ്പഷ്ടമായി അറിയാം. 

 ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ എന്ന ഒരേ ഒരു വനിത  മാത്രമേ ഈക്വൽ വോട്ടിനെങ്കിലും  വിജയി ആയിട്ടുള്ളു.  ബാക്കി എല്ലാവരും പുരുഷന്മാർ. ഒരു വനിത എന്ന പരിഗണ നൽകാതെ സ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്താൻ ഉള്ള ഒരു വലിയ ഗൂഡാലോചന നടക്കുന്നു. അത് ശരിക്കും വനിതകൾക്ക് നേരെ ഉള്ള  ഒരു വിവേചനം ആണ്

എല്ലാവരെയും ഉൾക്കൊള്ളിച്ചു പോകുകയാണല്ലോ സംഘടനാ പ്രവർത്തകരുടെ ചുമതല. അതാണല്ലോ ഡെമോക്രസി.

അമേരിക്കയിൽ നമ്മൾ ഈക്വൽ ആണ്. പുരുഷനെ പോലെ ഒരു വനിതക്കും ഏത് സ്ഥാനവും വഹിക്കാൻ നിയമം അനുവദിക്കുന്നുണ്ട്‌. 

അതോടോപ്പം ഞാൻ എന്റെ ഭർത്താവിന്റെയും മക്കളുടെയും സമ്മതവും സഹകരണത്തോടെയും ആണ് ഈ സ്ഥാനത്തിന് മത്സരിച്ചത്. ഒപ്പം സമൂഹത്തിൽ നല്ല ഒരു ഭാഗം ആൾക്കാർ എന്നെ സഹായിക്കാനും കൂടെ ഉണ്ട്. അതിനു തെളിവാണല്ലോ എനിക്ക് കിട്ടിയ വോട്ടുകൾ

ഒപ്പം എനിക്ക് വോട്ടു ചെയ്ത എല്ലാവരോടും നന്ദി അറിയീക്കുന്നു

സ്നേഹത്തോടെ
മോളമ്മ വര്ഗീസ് ( ലിസി മോൻസി )
ഫോമാ എംപിയെ റീജിയൻ

Join WhatsApp News
joseph john 2020-10-08 22:12:35
Hello everyone, I am so disappointed with empire region especially the YMA, what they think they can only rule the empire region. This is really embracing especially a woman candidate won the the election. Even though it's equal it should be shared equally. Last night i read from the news the people calling from YMA abusing her in the phone making foul languages and threatened her to resign the position. I have a wife and two daughters and a mom, everybody have equal rights in this country. Fomaa executives please take action and dismiss the the entire empire region or dismiss the YMA assosciation. Ladies have more rights than men in this country. Shame on them.
renji 2020-10-09 00:25:24
Shame on FOMAA. They defeated all women. They should disband their Women's forum! They lack respect and act chauvinistic! Sorry to hear your story Mrs. Varghese
Vikada kavi 2020-10-09 06:17:32
Ladies first the american way we must respect and a lady should be the RVP for the term. That is the best solution
true man 2020-10-09 06:54:38
വർഗാധിപത്യവും കോളോനോണിയലിസ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല.
well wisher of FOMAA 2020-10-09 16:53:46
YMA just notes the points. In all previous and past elections, cabdidates who won with only a margin of one vote, equal votes, or 5 votes. It is all a margin of less than handful of votes. That means not a landslide. If reelection comes, 5 votes differnce would be more than 100 votes difference, not the point for the opposite candidate. So stay away from reelections. Enjoy with only what you have.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക