Image

ബാബാ, എത്രയും വേഗം ആരോഗ്യവാനായി തിരിച്ചുവരൂ; സഞ്ജയ് ദത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകര്‍

Published on 08 October, 2020
ബാബാ, എത്രയും വേഗം ആരോഗ്യവാനായി തിരിച്ചുവരൂ; സഞ്ജയ് ദത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകര്‍

മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. താന്‍ കാന്‍സര്‍ ബാധിതനാണെന്ന് സഞ്ജയ് അടുത്തിടെ പങ്കുവച്ചിരുന്നു. രോഗബാധിതനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തില്‍ ഏറെ ക്ഷീണിതനായി കാണപ്പെടുന്ന സഞ്ജുവിന്റെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. 'ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ' , എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രം െകജിഎഫ് 2 വില്‍ പ്രധാന വേഷത്തില്‍ താരമെത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക