Image

കോവിഡ് 19 പിടിപെട്ടതു ദൈവാനുഗ്രഹമാണെന്നു ട്രംപ്

പി.പി.ചെറിയാൻ Published on 08 October, 2020
കോവിഡ് 19 പിടിപെട്ടതു ദൈവാനുഗ്രഹമാണെന്നു ട്രംപ്
വാഷിങ്ടൻ ∙ കോവിഡ് 19 തന്നിൽ സ്ഥിരീകരിച്ചത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താൻ നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താൻ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ റെക്കോർഡ്  ചെയ്ത വിഡിയോ  ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്.
കോവിഡ് 19 രോഗം അനുഗ്രഹമാണെന്നു പറയുന്നതിനു പ്രസിഡന്റിനെ പ്രേരിപ്പിച്ചതു കൊറോണ വൈറസ് ബാധിച്ച പതിനായിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്നതിനുള്ള വാക്സിൻ ആദ്യം തനിക്കു തന്നെ രോഗവിമുക്തി നൽകി എന്നുള്ളതാണ്. ഈ വാക്സിൻ എല്ലാ രോഗികൾക്കും സൗജന്യമായി നൽ‍കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെതെന്ന് പ്രസിഡന്റ് പറയുന്നു. അമേരിക്കയിലെ ഓരോ പൗരനും തനിക്കു ലഭിച്ച ചികിത്സയ്ക്കു  തുല്യമായത് ലഭിക്കുന്നതിന് അർഹതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എനിക്ക് രോഗം വന്നില്ലായിരുന്നുവെങ്കിൽ ഏറ്റവും ഫലപ്രദമായ ഈ വാക്സിൻ ഒരു പക്ഷേ ഉപയോഗിക്കുന്നതിന് കാലതാമസം വരുമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ശേഷം മൂന്നുദിവസം മാത്രമാണ് പ്രസിഡന്റ് ട്രംപ് വാൾട്ടർ റീസ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞത്. റീ ജനറോൺ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് കോവിഡ് 19 വാക്സിൻ (മോണോ ക്ലോനൽ ആന്റിബോഡി) വികസിപ്പിച്ചെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക