Image

പ്രണയസൗഗന്ധികങ്ങളിൽ ശരത്, സുദീപ്, വിധു പ്രതാപ്...ഒപ്പം രാജേഷ് ചേർത്തലയും, ജോസി ആലപ്പുഴയും

Published on 08 October, 2020
പ്രണയസൗഗന്ധികങ്ങളിൽ ശരത്, സുദീപ്, വിധു പ്രതാപ്...ഒപ്പം രാജേഷ് ചേർത്തലയും, ജോസി ആലപ്പുഴയും
ഗസൽ പോലെ ,മഴവില്ലു പോലെ മനസ്സിൽ അനുരാഗം വിടർത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷൻസ് . മലയാള സംഗീത ലോകത്തെ  മികച്ച കലാകാരൻമാർ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷൻസിന്റെ "പ്രണയസൗഗന്ധികങ്ങൾ " എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രി ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാർ , ശ്രീ വിധു പ്രതാപ് എന്നിവർ . ഗായകനും സംഗീത

സംവിധായകനുമായ ഡോക്ടർ ജയേഷ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ  കുമാരി മേഘ്‌ന മനുവും  ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . ആറു ഗാനങ്ങളുള്ള ഈ ആൽബത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടർ ആഷ സുധീർ , ശ്രീ ജി .രാജേഷ് എന്നിവരാണ് .  പുല്ലാങ്കുഴൽ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരന്മാരായ

ശ്രീ രാജേഷ് ചേർത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേർത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങൾക്കുവേണ്ടി പിന്നണിയിൽ വായിച്ചു . ഓർക്കസ്ട്രഷൻ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ്സ് സനൽകുമാർ ആണ് .മാസ്റ്ററിങ് , മിക്സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ  റെക്കോർഡിങ് ഗാനപ്രിയ ആലപ്പുഴയും , AJ മീഡിയ ചേർത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോർഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . ഗായികയായ ശ്രീമതി അംബിക ആലപ്പി  വിധു പ്രശസ്ത സംഗീതജ്ഞനായ  ശ്രീ ആലപ്പി വിധുവിന്റെ സഹധർമ്മിണി ആണ് . അകാലത്തിൽ മണ്മറഞ്ഞ സംഗീതത്തെ ഏറെ സ്നേഹിച്ച ആ വലിയ കലാകാരിയുടെ ഓർമകൾക്ക് മുൻപിൽ ഈ ഗാനസമാഹാരം സമർപ്പിക്കുന്നതായി പഞ്ചമം ക്രീയേഷൻസ് അറിയിച്ചു . സംഗീത  പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആൽബം ഒക്ടോബർ അവസാനത്തോടെ പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .


പ്രണയസൗഗന്ധികങ്ങളിൽ ശരത്, സുദീപ്, വിധു പ്രതാപ്...ഒപ്പം രാജേഷ് ചേർത്തലയും, ജോസി ആലപ്പുഴയുംപ്രണയസൗഗന്ധികങ്ങളിൽ ശരത്, സുദീപ്, വിധു പ്രതാപ്...ഒപ്പം രാജേഷ് ചേർത്തലയും, ജോസി ആലപ്പുഴയുംപ്രണയസൗഗന്ധികങ്ങളിൽ ശരത്, സുദീപ്, വിധു പ്രതാപ്...ഒപ്പം രാജേഷ് ചേർത്തലയും, ജോസി ആലപ്പുഴയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക