Image

അമേരിക്കൻ മലയാളികൾക്കായി ഒരു പ്രതിജ്ഞ (അനിൽ പുത്തൻചിറ)

Published on 08 October, 2020
അമേരിക്കൻ മലയാളികൾക്കായി ഒരു പ്രതിജ്ഞ (അനിൽ പുത്തൻചിറ)

വിരോധം, വിദ്വേഷം, വൈരം ഒരു വ്യക്തിയെ വളരെ വൃത്തികെട്ടവനാക്കുന്നു. ഇതും ഇത്തിൾകണ്ണിയെപ്പോലെ പിടിച്ചപിടി വിടാതെ, അഭയം കൊടുത്തവനെ തന്നെ, ഇഞ്ചിഞ്ചായി അവസാനിപ്പിക്കുന്ന ഒരു വൈറസാണ്.

സ്വന്തം ചിന്തയിലും തലച്ചോറിലുമാണ്, തൻറെ പോലും അറിവോ സമ്മതമോ ഇല്ലാതെ, ആ ഇത്തിൾകണ്ണി തഴച്ചു വളരുന്നതെന്ന് മനസിലാക്കാത്തിടത്തോളം കാലം, ആ മനുഷ്യൻ അത് ഏത് കൊലകൊമ്പനായാലും അവന്റെ നാശത്തിന്റെ ആരംഭം ഈ ചെറിയ ഇത്തിൾകണ്ണി മൂലമായിരിക്കും.

ഈ വൈറസിന്റെ പ്രധാന ലക്ഷണം, ഞാൻ മാത്രം ശരി, ശരിയായ ഉറക്കമില്ലായ്മ, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മറ്റുള്ളവരുടെ കുറ്റം എങ്ങനെ കണ്ടുപിടിക്കാം എന്നതിനെപ്പറ്റി ഗഹനമായ ആലോചന ഇതെല്ലാം കൊണ്ടെത്തിക്കുന്നത് അസന്തുഷ്ടവും ആനന്ദരഹിതവുമായ ജീവിതത്തിൽ ആയിരിക്കും.

കോവിഡ് പകർന്നതിന് അമേരിക്കൻ പ്രസിഡൻറ് ട്രംപിനെ പഴിക്കുന്ന മലയാളികൾ മനസ്സിലാക്കേണ്ടത്, ഈ പകർച്ചവ്യാധിയുടെ സമയത്ത് "അമേരിക്കൻ പ്രസിഡൻറ് തൻറെ ബേസ്‌മെന്റിൽ ഭയന്ന് ഒളിച്ചിരുന്നില്ല"!! അന്തർലീനമായ അപകടസാധ്യതകൾ അദ്ദേഹം മനസിലാക്കിയിട്ടും, മനുഷ്യനാൽ കഴിയുന്നത്ര സംരക്ഷണ വലയത്തിനുള്ളിൽ, പ്രസിഡന്റ് ട്രംപ് അമേരിക്കയ്ക്കും അമേരിക്കൻ ജനതയ്ക്കുമായി തന്റെ പ്രവർത്തനം തുടർന്നു. 

ഒരു വശത്ത് പകർച്ചവ്യാധികൾ, സ്വൈര്യ ജീവിതം തകിടം മറിക്കുന്ന മനുഷ്യ കലാപങ്ങൾ, കാലിഫോർണിയയിലെ കാടുകളെ വിഴുങ്ങിയ അഭൂതപൂർവമായ കാട്ടുതീ, ഭീകരമായ ചുഴലികാറ്റുകൾ!! ഒന്നൊന്നായി മുന്നിലേക്ക് വരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും ഈ മഹത്തായ രാജ്യത്തിന്‌ ആവശ്യമായ സുരക്ഷ നൽകി, പ്രത്യാശ നൽകി പ്രസിഡന്റ് ട്രംപ്.

പ്രതിരോധിക്കാനാകുമോ..? തീർച്ചയായും; തടയാനാകുമോ 100%..? സംശയമാണ്! എല്ലാ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും അങ്ങേയറ്റം പാലിക്കുകയും, രോഗ സംക്രമണം 100% തടയാൻ‌ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്ത പലരും COVID-19 ബാധകരായി. എയർ ബാഗുകൾ ഉണ്ടായിട്ടും സീറ്റ് ബെൽറ്റ് ധരിച്ചിട്ടും വാഹനാപകടത്തിൽ മരിക്കുന്നവർ ഇല്ലേ, "മരുന്നുകൊണ്ട് മരണത്തെ ദീര്‍ഘിപ്പിക്കാം, പക്ഷേ മരണം ഒരിക്കൽ ഡോക്ട്ടറെയും പിടികൂടുമല്ലോ"!! ഈ ദുഷ്ട വൈറസ്, ഇന്നല്ലെങ്കിൽ നാളെ പലരിലേക്കും പടരുമായിരിക്കാം, എന്നാൽ പലർക്കും സ്‌പഷ്‌ടമായ രോഗലക്ഷണങ്ങൾ പോലുമില്ലാതെ, മിക്കവരും സുരക്ഷിതമായി വേഗത്തിൽ ഇതിനെ അതിജീവിക്കും, പ്രത്യേകിച്ചും അവർ ചെറുപ്പമാണെങ്കിൽ!

ജീവിതം എന്നും ഭീതിയോടെ ജീവിക്കുന്നതിനല്ല, "സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന് പറയുമ്പോൾ തന്നെ കൊറോണ വൈറസിനെ ഭയന്ന് ഓടി ഒളിക്കേണ്ടതില്ല, മനുഷ്യൻ ശുഭാപ്തിവിശ്വാസിയും ആരോഗ്യവാനും പകർച്ചവ്യധികളെ ചെറുക്കാൻ പ്രാപ്തനുമാകണം, നിരാശനും ഭയവുമുള്ളവനുമായി അവരെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. 

അതുകൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം:

! ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തോടൊപ്പം, ഊർജ്ജസ്വലമായ ഒരു സമ്പദ്‌വ്യവസ്ഥക്ക് വേണ്ടി ഞാൻ വോട്ടുചെയ്യുന്നു. 

! ആർക്കും അവരുടെ ജീവിത സാഹചര്യങ്ങളെക്കാൾ ഉയർന്നുവന്ന് വിജയിക്കാനുള്ള കഴിവിനായി ഞാൻ വോട്ടുചെയ്യുന്നു. 

! രാജ്യത്തിന്റെ അതിർത്തികൾ നിയമപ്രകാരം പ്രവേശിക്കുന്ന എല്ലാവർക്കുമായി തുറന്നിരിക്കാനും, നിയമത്തെ മറികടക്കുന്ന അല്ലെങ്കിൽ അവഗണിക്കുന്ന എല്ലാവർക്കുമായി അടയ്ക്കാനും ഞാൻ വോട്ടുചെയ്യുന്നു. 

! അഴിഞ്ഞാടുന്ന അക്രമികളുടെ കൈകളാൽ, ജനാധിപത്യത്തിന്റെ തൂണുകൾ തകർന്ന് നിലംപരിശാകാതെ കാത്ത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ നേതൃത്വത്തിന് ഞാൻ വോട്ടുചെയ്യുന്നു.  

! അമേരിക്കയെന്ന മഹാരാജ്യത്തെ രക്ഷിക്കാൻ കഴിവുള്ള ശക്തവും പ്രാപ്യവുമായ ഒരു മിലിട്ടറിക്ക് വേണ്ടി ഞാൻ വോട്ടുചെയ്യുന്നു. 

! ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള അവകാശത്തിനൊപ്പം, ഒരു ദൈവത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി ഞാൻ വോട്ട് ചെയ്യുന്നു. 

! എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും അവരുടെ മക്കൾ എങ്ങനെ, എവിടെയാണ് വിദ്യാഭ്യാസം നേടേണ്ടത് എന്നതുൾപ്പെടെ ജീവിതത്തിൽ സ്വന്തം പാത തിരഞ്ഞെടുക്കാൻ കഴിയുവാൻ ഞാൻ വോട്ടുചെയ്യുന്നു. 

! ഭരണഘടന മാറ്റിയെഴുതുന്നതിനേക്കാൾ, അതിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഒരു സുപ്രീം കോടതിക്ക് വേണ്ടി ഞാൻ വോട്ട് ചെയ്യുന്നു. 

! ചരിത്രം അതിന്റെ എല്ലാ വിപ്രതിപത്തിയും അനിഷ്‌ടങ്ങളും നിലനിർത്തി തന്നെ, അത് മായ്ക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, സത്യം സത്യമായി പഠിപ്പിക്കുന്നതിന് വേണ്ടി ഞാൻ വോട്ടുചെയ്യുന്നു.

! വളരെയധികം ജനസംഖ്യയുള്ള കുറച്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാതിരിക്കാൻ ഞാൻ ഇലക്ടറൽ കോളേജിനെ അനുകൂലിക്കുന്നു. 

രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കുന്ന, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന് ഞാൻ വോട്ട് ചെയ്യുന്നു
Join WhatsApp News
MK 2020-10-08 12:22:09
Kashtam....Never....
ജോൺ NY 2020-10-08 14:29:03
അമേരിക്കൻ മലയാളികൾക്കായി താങ്കൾ എന്തിനാണ് പ്രതിജ്ഞ എടുക്കുന്നത് ? താങ്കൾക്ക് ട്രംപിന് വോട്ടു ചെയ്യണെങ്കിൽ ചെയ്തോ , അത് നിങ്ങളുടെ തീരുമാനം . ട്രംപിന് വോട്ടു ചെയ്യണോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള പ്രായം മിക്കവർക്കും ഉണ്ട് . ഒരാളോട് വെറുപ്പും വിദ്വേഷവും തോന്നുന്നത് ആരോഗ്യപരമായ ഒരു ജീവിതത്തിന് നല്ലതല്ല. ട്രമ്പിനോട് വെറുപ്പ് തോന്നാതെ, അയാളുടെ വാക്കുകളും പ്രവർത്തികളും മനസിലാക്കി വോട്ടു ചെയ്യണോ വേണ്ടായോ എന്ന് മലയാളികൾ തീരുമാനിക്കട്ടെ ? എന്നെ സംബന്ധിച്ചടത്തോളം ട്രംപ് ഒരു നല്ല ലീഡർ അല്ല. ഞാനും ഒരു ന്യുയോർക്ക്കാരനാണ്. കഴിഞ്ഞ നാൽപ്പത് വർഷമായി ട്രംപിന്റെ പ്രവർത്തനങ്ങളെ സാകൂതം നോക്കി കാണുന്ന ഒരു വ്യക്തി. നിങ്ങൾ മനുഷ്യ ജീവിതത്തിന് നല്ലതല്ല എന്ന് പറയുന്ന എല്ലാം ദുർഗുണങ്ങളും അദ്ദേഹത്തിന് ഉണ്ട് . സ്ത്രീകളെ ഒരു ഉപഭോഗവസ്തുവിനെപ്പോലെ കാണുകയും വലിച്ചെറിയുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ന്യുയോർക്ക്കാർക്ക് വ്യക്തമായി അറിയാം . അദ്ദേഹത്തിന്റ വംശീയ വെറുപ്പുകൾ നമ്മൾക്ക് അറിയാം . നിരപരാധികളായ ആ കറുത്ത ചെറുപ്പക്കാരെ സെൻട്രൽ പാർക്കിലെ റേപ്പിന്റ പേരിൽ തൂക്കിലിടാൻ വേണ്ടി 80000 ഡോളർ കൊടുത്ത NYT ൽ കൊടുത്ത അഡ്വെർടൈസിമെൻറ് നിങ്ങൾക്കും അറിയാമല്ലോ ? ഞാൻ യേശുവിന്റ പഠനങ്ങളെയും പ്രവർത്തികളെയും മനസിലാക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങനെ ഒരു വ്യക്തിയെ പിന്തുടരാൻ ഇന്നത്തെ ക്രൈസ്തവർക്ക് കഴിയില്ല . അതിന് ഒരു വ്യക്തിക്ക് ഇളകാത്ത ഒരു മനസ്സും അതുപോലെ മനുഷ്യത്വവും ഉണ്ടായിരിക്കണം . ട്രംപിനെ മാത്രം പിന്തുടർന്നാൽ നിങ്ങൾക്ക് ഡെമോക്രാറ്റസിനെ സ്നേഹിക്കാൻ കഴിയില്ല . അതിന് കഴിയുന്നില്ല എങ്കിൽ നിങ്ങൾ യേശുവിന്റെ പിൻഗാമി എന്ന് വിളിക്കാൻ അർഹനുമല്ല . ഒരു മഹാമടിയനായ നിങ്ങളെ ഒരു മനുഷ്യനായി എനിക്ക് കാണാൻ കഴിയുന്നില്ല എങ്കിൽ എനിക്ക് എങ്ങനെ പറയാൻ കഴിയും ഞാൻ ക്രിസ്തുവിന്റ പിൻഗാമിയെന്ന് . ഇന്നത്തെ മതങ്ങളും അവരുടെ ചിന്തകളും അവസരത്തിനൊത്താണ് . നിങ്ങളുടെ ഈ ലേഖനത്തിന്റെ പിന്നിലെ ലക്‌ഷ്യം എന്താണെന്ന് ആർക്കറിയാം ? അമേരിക്കയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊണ്ടു ഭരിക്കാൻ പറ്റുന്ന ആൾ ട്രംപാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ അത് ചെയ്‌തുകൊള്ളുക . അല്ലാതെ വോട്ടു ചെയ്യാൻ പ്രായപൂർത്തിയായവരുടെമേൽ നിങ്ങളുടെ വിശ്വാസങ്ങളും ആദർശങ്ങളും അടിച്ചേൽപ്പിക്കുന്നത് തെറ്റാണ് . നിങ്ങളുടെ ഇത്തരം ലേഖനങ്ങളെ സ്തുതിക്കാൻ ആൾക്കാർ കാണും . അവർക്കും സ്ഥാപിത താത്‌പര്യങ്ങൾ കാണും . എന്നാൽ ഒരു എഴുത്തുകാരൻ അത്തരം സ്തുതികളിൽ നിന്ന് വിമുക്തമായി എഴുതണം .
TRUMP VS BIDEN 2020-10-08 18:53:08
Mr. John NY Don't mix religion with politics. There are good people in democrats and republicans. We only need to deal with the front-runners. Nobody said that Mr. Trump is a saint. What about Mr. Biden? Is he one? When it comes to the safety and security of a country You need to trust a person who can handle bullies. When was the last time you heard about ISIS? As a long time resident of this country, I can assure you that Mr. Trump can handle international threats far better than Mr. Biden. The author explained his reasons. You are free to make your own decisions. As a practicing catholic, Mr. Biden has no problem funding planned parenthood? Killing helpless babies is ok with you? How do you justify Mr. Biden's involvement with Ukraine? Using his official title, he blackmailed them for personal gain? Do you want this kind of corrupt person as the leader of this great nation? So, before criticizing one person try to understand both. Use your good judgement. Nobody is putting a gun on your back and asking that you should vote for a certain person. So you don't have to pledge anything. Speaking of pledge of allegiance, Mr. Biden could not even remember half . Is this the person you want to trust to safeguard your future? BE SMART OR BE A DEMOCRAT.
Voice of California 2020-10-08 19:33:06
We have a President who speaks the unvarnished truth, speak plainly, without embellishment & without softening the hard realities of that truth. John NY, the shadow war you are fighting against this great country is already a losing battle. Voters can clearly see & understand who does what. The plain reality is, current President Donald John Trump has done more for this county & for its citizens, than the last 4 Presidents did together
Paul 2020-10-08 19:59:42
Your oath is like the oath of a White Supremacist. And everybody knows who Trump is. I feel sorry for you.
Indian American 2020-10-08 20:08:42
You are right. Trump’s negligence killed over 200000 people and that’s more than what the last 4 presidents collectively did. Be a smart American.
Thomas 2020-10-08 20:41:47
Do you have any connections to Far Right group?
News Alert 2020-10-08 20:50:47
Michigan Governor pointing finger at Trump for kidnapping plots.
Make America Great Again (MAGA) 2020-10-08 22:09:19
Support the country you live in, OR live in the country you support! Do not cut the branch you are sitting on. Stop making stupid comments/choices that will adversely affect those around you. Trump is the one and only leader who can lead this great nation at this tough times. When the going gets tough, the tough get going. Trump 2020.. MAGA
Susmitha R. Menon 2020-10-08 22:19:57
Joe Biden + Kamala Harris = Tempest in a Teapot. Good for nothing leader. Almost half a century (47 years) in Washington as a career politician. Did anything remarkably good for the community…? Absolutely ZERO!!
Hypocrisy 2020-10-08 23:59:17
Look at the pro-life President and where he is getting his miracle medicine. “Trump’s antibody treatment was tested using cells originally derived from an abortion The Trump administration has looked to curtail research with fetal cells. But when it was life or death for the president, no one objected.@
Antonio Regalado 2020-10-09 00:01:58
Trump’s antibody treatment was tested using cells originally derived from an abortion The Trump administration has looked to curtail research with fetal cells. But when it was life or death for the president, no one objected. by Antonio Regalado October 7, 2020 Trump with Amy Coney Barrett President Donald Trump with Supreme Court nominee Amy Coney Barrett on September 26. GETTY This week, President Donald Trump extolled the cutting-edge coronavirus treatments he received as “miracles coming down from God.” If that’s true, then God employs cell lines derived from human fetal tissue. The emergency antibody that Trump received last week was developed with the use of a cell line originally derived from abortion tissue, according to Regeneron Pharmaceuticals, the company that developed the experimental drug. The Trump administration has taken an increasingly firm line against medical research using fetal tissue from abortions. For example, when it moved in 2019 to curtail the ability of the National Institutes of Health to fund such research, supporters hailed a “major pro-life victory” and thanked Trump personally for taking decisive action against what they called the “outrageous and disgusting” practice of “experimentation using baby body parts.” But when the president faced a deadly encounter with covid-19, his administration raised no objections over the fact that the new drugs also relied on fetal cells, and anti-abortion campaigners were silent too. Most likely, their hypocrisy was unwitting. Many types of medical and vaccine research employ supplies of cells originally acquired from abortion tissue. It would have taken an expert to realize that was the case with Trump’s treatment. Last Friday, as Trump developed worrisome symptoms of covid-19, the president received an emergency cocktail of anti-coronavirus antibodies made by Regeneron. These molecules are manufactured in cells from a hamster’s ovary, so-called “CHO” cells, according to the company—not in human cells. But cells originally derived from a fetus were used in another way. According to Regeneron, laboratory tests used to assess the potency of its antibodies employed a standardized supply of cells called HEK 293T, whose origin was kidney tissue from an abortion in the Netherlands in the 1970s. Since then, the 293T cells have been “immortalized,” meaning they keep dividing in the lab, somewhat like a cancer, and have undergone other genetic changes and additions. According to Regeneron, it and many other labs employ 293T cells to manufacture virus “pseudoparticles,” which are virus-like structures that contain the “spike” protein of the deadly coronavirus. It needs those to test how well different antibodies will neutralize the virus. The two antibodies Regeneron eventually put forward as an experimental treatment, which may have saved Trump’s life, would have been selected using exactly such tests. Because the 293T cells were acquired so long ago, and have lived so long in the laboratory, they are no longer thought of as involving abortion politics. “It’s how you want to parse it,” says Alexandra Bowie, a Regeneron spokesperson. “But the 293T cell lines available today are not considered fetal tissue, and we did not otherwise use fetal tissue.” The Trump administration has sought to block or curtail research that requires tissue from recently performed abortions. In August, for example, a new board created by the Department of Health and Human Services, and stacked with figures opposed to abortion, voted to withhold funding from 13 of 14 proposals. The rejections centered on research seeking fresh supplies of abortion tissue, rather than ongoing research involving older, well-established cell lines in use for many years, like the type Regeneron employed. However, one reason some scientists want to study abortion tissue is so they can create new and valuable cell lines.
അമേരിക്കൻ പൗരൻ 2020-10-09 01:26:54
ജനങ്ങൾ തങ്ങൾ വോട്ട് ചെയ്യുന്ന വ്യക്തി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു, അത് മനുഷ്യ സ്വഭാവമാണ്. "തിരഞ്ഞെടുത്ത ഏതാനും വ്യക്തികളുടെ അഭിപ്രായങ്ങളില്‍നിന്ന്‌ പൊതുജനാഭിപ്രായഗതി മനസ്സിലാക്കുന്ന സമ്പ്രദായം - Gallup poll", ഫേക് ചാനലുകൾ കർശനമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് വോട്ട് അടിച്ചമർത്താനും ചില സ്ഥാനാർത്ഥിക്ക് വിജയിക്കാൻ അവസരമില്ലെന്ന് തോന്നിപ്പിക്കാനും വേണ്ടിയാണ്. വോട്ട് ചെയ്താലും കാര്യമില്ല എന്ന ചിന്ത എതിരാളികളിൽ വളർത്തുവാനായി ഒരു ചെറിയ തട്ടിപ്പ്! ഹിലരിയുടെ അനുഭവം മുന്നിലുള്ളതുകൊണ്ടാകാം, പകുതിയിലേറെ ജനങ്ങളും ട്രംപ് വീണ്ടും വിജയക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
അമേരിക്കൻ കാഴ്ചകൾ 2020-10-09 01:49:14
ഇല കൊഴിയും കാലം തുടങ്ങുന്നതിന് മുൻപേ, പ്രകൃതി ഭംഗി ആസ്വദിക്കാൻ നാലോ അഞ്ചോ സംസ്ഥാനങ്ങളിലൂടെ ഒരു ചെറിയ യാത്ര. വീഥികളുടെ ഇരുവശങ്ങളിലുമുള്ള ഓരോ വീടുകളുടെ മുന്നിലും ട്രംപ് അടയാളങ്ങളും ബാനറുകളും പതാകകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ഇപ്പോഴുള്ള ആവേശം മുൻ വർഷങ്ങളിൽ കണ്ടിട്ടില്ല. വിജയം ഉറപ്പായ പല സംസ്ഥാനങ്ങളിലും ട്രംപ് പരസ്യങ്ങൾ ചെയ്യുന്നതേയില്ല. തിരഞ്ഞെടുപ്പ് ഫലം വളരെ വ്യക്തമാണ്, അതിനും പുറമേ ട്രംപിനെ രാഷ്ട്രീയമായി എതിർക്കുമ്പോഴും ദേശഭക്തി കാരണമുള്ള അടിയൊഴുക്കുകളും. ബൈഡൻറെ പോരായ്മ അദ്ദേഹം ഒരു നല്ല ടീമിനെ ഉണ്ടാക്കിയിട്ടില്ല, പരസ്യങ്ങൾ മാത്രമാണ് ബൈഡന്റെ മുന്‍ഗണന. ചില ഗ്രാമീണ റോഡുകളിൽ അങ്ങിങ്ങായി ബൈഡന്റെ പേരും ചിഹ്നങ്ങളും കാണുന്നുണ്ട്. ടീം ബൈഡന് ഉത്സാഹത്തിന്റെ അഭാവം വ്യക്തമാണ്, ബൈഡന്റെ കഴിവുകളിൽ പ്രതീക്ഷ അർപ്പിച്ചു മുന്നോട്ടുപോകുന്ന ആത്മവിശ്വാസമുള്ള ഒരു ഡെമോക്രാറ്റിനെ കണ്ടെത്താൻ പ്രയാസം
Chris Cillizza 2020-10-09 03:35:52
Analysis by Chris Cillizza, CNN Editor-at-large At an event back home in Kentucky on Thursday, Mitch McConnell acknowledged what we all know: Donald Trump and his White House are not even coming close to following the accepted guidelines on how to limit the spread of the coronavirus. "I actually haven't been to the White House since August 6, because my impression was their approach to how to handle this was different than mine and what I insisted that we do in the Senate, which is to wear a mask and practice social distancing," said McConnell. Which, well, exactly. McConnell has been a loyal Trump lieutenant for the duration of the President's first term, but it appears that his own health is not something the Senate majority leader is willing to risk in support of Trump. Content by Paint Your Life Turn your favorite photo into a work of art Hand-painted portraits can add texture to your gallery wall, give a room a unique finish, and preserve an important figure in your life for the rest of the time. McConnell is 78 years old and survived polio as a child. He has, to his credit, been far more aggressive in ensuring that senators (and staff) stick to best practices when it comes to mask-wearing and social distancing. Not all of his colleagues have been as strict. Sens. Thom Tillis (North Carolina), Mike Lee (Utah), and Ron Johnson (Wisconsin) have all tested positive for the virus in the last two weeks. Both Tillis and Lee attended the Rose Garden ceremony for SCOTUS nominee Judge Amy Coney Barrett, an event from which a number of positive tests have emerged. (Earlier this year, Sens. Bill Cassidy of Louisiana and Rand Paul, McConnell's home state colleague, tested positive for the virus.)
അനിൽ പുത്തൻചിറ 2020-10-09 16:42:28
Thank you (വിളിക്കാൻ ഒരു നമ്പർ, കേൾക്കാൻ ഒരു വ്യക്തി) Thomas T. Oommen & Thank you Thomas J. Koovalloor (ശബ്‌ദമില്ലാത്തവരുടെ ശബ്ദം). + MK, TRUMP VS BIDEN, Voice of California, Paul, Indian American, Thomas, News Alert, Make America Great Again (MAGA), Susmitha R. Menon, Hypocrisy, Antonio Regalado, അമേരിക്കൻ പൗരൻ, അമേരിക്കൻ കാഴ്ചകൾ & Chris Cillizza. Appreciate your comments. + ജോൺ NY, താങ്കളുടെ പ്രതികരണം കൊള്ളാം, നന്നായിരിക്കുന്നു... നന്ദി നമസ്‌കാരം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക