Image

നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍' ഒടിടി റിലീസിനൊരുങ്ങുന്നു

Published on 07 October, 2020
നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍' ഒടിടി റിലീസിനൊരുങ്ങുന്നു

സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മൂക്കുത്തി അമ്മന്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തില്‍ ദേവീ വേഷത്തിലാണ് നയന്‍താര എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്‌ളസ് ഹോട്ട് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി റിലീസിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 
ദീപാവലി നാളില്‍ സ്റ്റാര്‍ വിജയ് ടിവിയിലും ചിത്രത്തിന്റെ പ്രീമിയര്‍ ടെലികാസ്റ്റുണ്ട്. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇശാരി ഗണേഷാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയിലെ നയന്‍താരയുടെ ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ ജെ ബാലാജി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍ ജെ ബാലാജിയാണ് നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍' ലുക്ക് പുറത്തുവിട്ടത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക