Image

പ്രസിഡന്റ് ട്രമ്പിനു കോവിഡ് ലക്ഷണമില്ല; ആന്റിബഡിയും കണ്ടതായി വൈറ്റ് ഹൗസ് ഭിഷഗ്വരന്‍

Published on 07 October, 2020
പ്രസിഡന്റ് ട്രമ്പിനു കോവിഡ് ലക്ഷണമില്ല; ആന്റിബഡിയും കണ്ടതായി വൈറ്റ് ഹൗസ് ഭിഷഗ്വരന്‍
വാഷിംഗ്ടണ്‍, ഡി.സി: പ്രസിഡന്റ് ട്രമ്പിനു ഇപ്പോള്‍ കോവിഡ് രോഗലക്ഷണമൊന്നുമില്ലെന്നു അദ്ദേഹത്തിന്റെ ഭിഷഗ്വരന്‍ ഡോ. സോണ്‍ കോണ്‍ലി.

പരിശോധനയില്‍ അദ്ദേഹത്തിന്റെ എല്ലാ ശാരീരിക സൂചനകളും (വൈറ്റല്‍ സൈന്‍സ്) നോര്‍മ്മലാണ്.നാലു ദിവസമായി പ്രസിഡന്റിനു പനി ഇല്ല. തുടക്കത്തില്‍ നല്കിയതല്ലാതെ പിന്നീട് ഓക്‌സിജന്‍ വേണ്ടി വന്നിട്ടില്ല.

അതിനു പുറമെ പ്രസിഡന്റിന്റെ രക്തത്തില്‍ കോവിഡ് ആന്റിബഡി കണ്ടെത്തുകയും ചെയ്തു.

ആന്റിബഡി ഉള്ളതിനര്‍ഥം രോഗം ഇല്ലെന്നാണോ അതോ രോഗം വന്നു പോയതാണോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല. എന്നല്‍ ആന്റിബഡി ഉണ്ടെങ്കില്‍ ഭാവിയില്‍ ഈ രോഗം വരുന്നതിനു സാധ്യത കുറയുമെന്ന് സി.ഡി.സി പറയുന്നു.

വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയില്‍ നിന്നു മൂന്നു ദിവസത്തിനുശേഷംഡിസ്ചാര്‍ജ് ചെയ്ത പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ക്വാറന്റൈനില്‍ ജോലികള്‍ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണുപ്രസിഡന്റിനും ഫസ്റ്റ് ലേഡിക്കും കോവിഡ് ബാധ കണ്ടത്.

ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍ അടക്കം ഒട്ടേറേ വൈറ്റ് ഹൗസ് സ്റ്റാഫ് കോവിഡ് ബാധിച്ച് അവധിയിലാണ്. യു.എസ്. സൈനിക നേത്രുത്വത്തിലും പലരും കോവിഡ് ബധിതരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക