Image

മിനായില്‍ വാഹനാപകടം: മലയാളി തീര്‍ഥാടകന്‍ മരിച്ചു

Published on 07 June, 2012
മിനായില്‍ വാഹനാപകടം: മലയാളി തീര്‍ഥാടകന്‍ മരിച്ചു
മക്ക: പിക്കപ്‌ വാന്‍ അപകടത്തില്‍പ്പെട്ട്‌ ഉംറ തീര്‍ഥാടകന്‍ മരിച്ചു. വണ്ടൂര്‍ അയനിക്കോട്‌ വീതനശ്ശേരി സ്വദേശി ഇചിനാംകുന്നന്‍ ഹംസ (59)യാണ്‌ മരണപ്പെട്ടത്‌. ഇതേ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന പൈക്കാടന്‍ ഉമര്‍, ഭാര്യ സുഹ്‌റ, മകള്‍ ഫാത്തിമ സഫ, െ്രെഡവര്‍ മുഹമ്മദ്‌ അനസ്‌ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ മിനാ, അറഫ, മുസ്‌ദലിഫ എന്നീ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഹമ്മദ്‌ അനസിന്‍െറ പിക്കപ്‌ വാനുമായി പോയതായിരുന്നു സംഘം.

മിനാ പാലത്തിനു മുകളില്‍ സൗദി പൗരന്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന കാറുമായി കൂട്ടിയിടിച്ച വാന്‍ നിയന്ത്രണം വിട്ട്‌ പാലത്തിനു താഴേക്ക്‌ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും തെറിച്ചുവീണു. ഹംസ അപകട സ്ഥലത്ത്‌ തന്നെ മരണപ്പെട്ടു. ഉടന്‍ തന്നെ പൊലീസെത്തി എല്ലാവരെയും കിങ്‌ ഫൈസല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. െ്രെഡവര്‍ മുഹമ്മദ്‌ അനസിന്‍െറ കൈകാലുകള്‍ക്ക്‌ പൊട്ടിയിട്ടുണ്ട്‌. സൗദി പൗരനും പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച ഹംസക്ക്‌ നാലു മക്കളുണ്ട്‌. ഭാര്യ: സുലൈഖ. ചെറിയ മകന്‍ സഹീര്‍ ജിദ്ദയില്‍നിന്ന്‌ അപകട വിവരമറിഞ്ഞ്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്‌. മക്ക കെ.എം.സി.സി നേതാവ്‌ മുജീബ്‌ പൂക്കോട്ടൂര്‍ വേണ്ട സഹായവുമായി രംഗത്തുണ്ട്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മയ്യിത്ത്‌ മക്കയില്‍ ഖബറടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക