Image

ഫൊക്കാന ടുഡേ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ Published on 07 October, 2020
ഫൊക്കാന ടുഡേ പ്രകാശനം ചെയ്തു
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേ ആദ്യ ലക്കത്തിൻ്റെ  പ്രകാശനം ചെയ്തു.ഫൊക്കാനാ ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസാണ് പ്രകാശനം നിർവ്വഹിച്ചത്.

2020-22 ഫൊക്കാനായുടെ പ്രവർത്തനങ്ങൾ കൃത്യമായി ലോക മലയാളികൾക്ക് മുൻപിൽ എത്തിക്കുകയും ഫൊക്കാനയെ കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ടിയാണ് ഫൊക്കാന ടുഡെ പുറത്തിറക്കുന്നത്. എല്ലാ റീജിയനുകളുടേയും പ്രവർത്തനങ്ങൾ കൃത്യസമയത്ത് ജനങ്ങളിലെത്തിക്കുകയും, ഫൊക്കാനയുടെ പ്രധാന പദ്ധതികളുടേയും, പരിപാടികളുടേയും വാർത്തകളും അമേരിക്കൻ മലയാളികൾക്ക് മുൻപിലും, കേരളത്തിലെ ജനങ്ങൾക്ക് മുൻപിലും എത്തിക്കുന്നതിനും ഫൊക്കാനയും, ഫൊക്കാനാ ടുഡേയും പ്രതിജ്ഞാബദ്ധമാണ്.

കോവിഡ് 19 പശ്ചാത്തലത്തിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് ഫൊക്കാനാ ടുഡേ പുറത്തിറക്കിയിരിക്കുന്നത്. ഫൊക്കാനയുടെ പരിഛേദമാക്കി ഫൊക്കാനാ ടുഡേ യെ മാറ്റുകയാണ് മറ്റൊരു ലക്ഷ്യം. ഫൊക്കാനയുടെ വാർത്തകൾ മാധ്യമ ലോകത്തും ,ജനങ്ങൾക്കിടയിലും കൃത്യമായി എത്തിക്കുന്നതിന് ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കരയുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ടീമിന് കഴിയട്ടെ എന്ന് ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗീസ് അറിയിച്ചു .

സോഷ്യൽ മീഡിയ ഒരു പ്രധാന മാധ്യമമായി മാറിയ കാലത്താണ് ഫൊക്കാനാ ടുഡേയുടെ ഡിജിറ്റൽ പതിപ്പിൻ്റെ പിറവി. അതു കൊണ്ടു തന്നെ പുതിയ സാങ്കേതിക സംവിധാനത്തികവിൽ ഏറ്റവും മനോഹരമായി ഫൊക്കാനാ ടുഡേ അണിയിച്ചൊരുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഫൊക്കാനാ ടുഡേ ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര അറിയിച്ചു.ഫൊക്കാനാ 2020 - 2 2 കാലയളവിൽ നടപ്പിൽ വരുത്തുന്ന പദ്ധതികളുടേയും പരിപാടികളുടേയും രൂപരേഖ കൂടിയാണ് ഫൊക്കാനാ ടുഡേ എന്നും അമേരിക്കൻ മലയാളികളുടെ സമ്പൂർണ്ണ വായനയ്ക്കായി ഫൊക്കാനാ ടുഡേ സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആൻ്റണി, ട്രഷറർ സണ്ണി മറ്റമന ,ബിജു കൊട്ടാരക്കര (ചീഫ് എഡിറ്റർ) പോൾ കറുകപ്പിള്ളിൽ ( എക്സിക്യുട്ടീവ് എഡിറ്റർ) തോമസ് തോമസ് ,അപ്പുക്കുട്ടൻ പിള്ള (പരസ്യം - കോ ഓർഡിനേറ്റേഴസ് ) എന്നിവരടങ്ങുന്ന എഡിറ്റോറിയൽ ബോർഡാണ് ഫൊക്കാനാ ടുഡേയ്ക്ക്  നേതൃത്വം നൽകുന്നത്.
ഫൊക്കാന ടുഡേ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക