Image

അബുദാബിയില്‍ വന്‍ ഹെറോയിന്‍ വേട്ട; ആറ്‌ ഏഷ്യക്കാര്‍ പിടിയില്‍

Published on 07 June, 2012
അബുദാബിയില്‍ വന്‍ ഹെറോയിന്‍ വേട്ട; ആറ്‌ ഏഷ്യക്കാര്‍ പിടിയില്‍
അബുദാബി: ഗള്‍ഫ്‌ രാജ്യങ്ങളില്‍ ലഹരി കടത്തു ശൃംഖല കേന്ദ്രീകരിച്ച്‌ നടത്തിയ സംയുക്‌താന്വേഷണത്തിനിടയില്‍ അബുദാബിയില്‍ വന്‍ ഹെറോയിന്‍ വേട്ട. സംഘത്തെലെ ആറ്‌ ഏഷ്യക്കാര്‍ പിടിയില്‍. യുഎഇ, കുവൈത്ത്‌, ഒമാന്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണു നാല്‌ കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതെന്ന്‌ യുഎഇ ആഭ്യന്തര മന്ത്രാലയം ഡ്രഗ്‌ കണ്‍ട്രോള്‍ വിഭാഗം ഡയറക്‌ടര്‍ കേണല്‍ സഈദ്‌ അബ്‌ദുല്ലാ ബിന്‍ തുഎര്‍ സുവൈദി അറിയിച്ചു.

അബുദാബിയില്‍ മൂന്നു പേരില്‍ നിന്നായി രണ്ട്‌ കിലോ ഗ്രാം തൂക്കം വരുന്ന 196 ഗുളികകളാണ്‌ പിടിച്ചെടുത്തത്‌. കഴിഞ്ഞ വര്‍ഷം നവംബറിലാണു ലഹരി സംഘത്തിന്‌ എതിരായ ആദ്യ തെളിവ്‌ കുവൈത്ത്‌ പൊലീസിന്‌ ലഭിച്ചത്‌. കള്ളക്കടത്ത്‌ സംഘത്തിലെ രണ്ടു പേര്‍ പിന്നീട്‌ ഒമാനിലും അറസ്‌റ്റിലായി. കഴിഞ്ഞ ജനുവരിയില്‍ ഒരു കിലോഗ്രാം തൂക്കം വരുന്ന 100 ഹെറോയിന്‍ ഗുളികളാണ്‌ ഒമാനില്‍ പിടിച്ചെടുത്തത്‌.
അബുദാബിയില്‍ വന്‍ ഹെറോയിന്‍ വേട്ട; ആറ്‌ ഏഷ്യക്കാര്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക