Image

ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി

Published on 07 October, 2020
ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി. റിയയ്ക്ക് ബോംബെ ഹൈക്കോടതി ബുധാനാഴ്ച രാവിലെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലും എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമായിരുന്നു. റിയയ്ക്കു പുറമേ ഇതേ കേസില്‍ അറസ്റ്റിലായ സാമുവല്‍ മിറാന്‍ഡ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി. അബ്ദുല്‍ ബാസിതിന്റെ ജാമ്യാപേക്ഷ തള്ളി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക