Image

അറ്റ്‌ലാന്റയിലെ മലയാളികളുടെ ഗാന്ധി ജയന്തി ആഘോഷം വിശിഷ്ടഥിതികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

അമ്മു സക്കറിയ Published on 07 October, 2020
അറ്റ്‌ലാന്റയിലെ മലയാളികളുടെ ഗാന്ധി ജയന്തി ആഘോഷം വിശിഷ്ടഥിതികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
അറ്റലാന്റാ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ (അമ്മ) ഗാന്ധിജയന്തിയോടനുബന്ധിച്ച്   ഒക്ടോബര്‍ മൂന്നാം തീയതി സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ ഇന്തൃന്‍ കോണ്‍സലെറ്റ് ജനറല്‍ ഡോ. സ്വാതി കുല്‍ക്കര്‍ണി മുഖ്യാതിഥിയായും, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാനും, മുന്‍ മന്ത്രിയുമായ പി.ജെ ജോസഫും, പ്രമുഖ മജീഷൃനും മോട്ടിവേഷണല്‍ ക്ലാസ്സുകളിലൂടെ യുവജനങ്ങളുടെ മനസ്സുകളെ കീഴടക്കിയ  ഗോപിനാഥ് മുതുക്കാടും വിശിഷ്ഠാതിഥികളായും പങ്കെടുത്തു.
                               
രാവിലെ 11.30 -ന് യു.കെ.യില്‍ നിന്നുള്ള കൊച്ചു പാട്ടുകാരി ജയാ ഹരികുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ "അമ്മ' പ്രസിഡന്റ്  ഡൊമനിക്ക് ചാക്കോനാല്‍ സ്വാഗത പ്രസംഗം നടത്തുകയും തുടര്‍ന്ന് മുഖ്യ വിശിഷ്ടാതിഥികള്‍ ഗാന്ധിജിയെക്കുറിച്ചും അദ്ദേഹം നമ്മുടെ രാഷ്രത്തിനു സംഭാവന ചെയ്ത മഹത്തരമായ സംഗതികളെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു.
                                   
തുടര്‍ന്ന്  ആനി പോള്‍ (ലെജിസ്ലേറ്റര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി, നൂയോര്‍ക്ക്), അനിയന്‍ ജോര്‍ജ്, (ഫോമാ പ്രസിഡന്റ്), എ.ജി.ജോര്‍ജ് (ഫോര്‍മര്‍ പ്രിന്‍സിപ്പല്‍, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി,തിരുവനന്തപുരം), പ്രതാപ് നായര്‍ (പ്രോഗ്രാം ഡയറക്ടര്‍ അറ്റ് ഇന്തൃന്‍ ഫിലിം ആന്‍ഡ് മ്യൂസിക്ക് ഇന്‍ഡസ്ട്രി, ദുബായ്), റ്റി. ഉണ്ണികൃഷ്ണന്‍, (ഫോമാ ജനറല്‍ സെക്രട്ടറി, ടാമ്പാ), തോമസ്.ടി. ഉമ്മന്‍ (ഫോമാ ട്രഷറര്‍, ന്യൂയോര്‍ക്ക്), ബിജു തോണിക്കടവില്‍ (ഫോമാ ജോയിന്റ് ട്രഷറര്‍, ഷിക്കാഗോ), തോമസ് കാപ്പന്‍ (തൊടുപുഴ) എന്നിവര്‍ പ്രസംഗിച്ചു.
                      
സുനില്‍ ചെറിയാന്‍,  സുജു തോമസ്  എന്നീ ഗായകരുടെ  കര്‍ണ്ണാനന്ദകരമായ ഗാനങ്ങള്‍ വേദിയെ സംപുഷ്ടമാക്കി. രണ്ടര  മണിക്കൂറോളം നീണ്ടു നിന്ന സൂം മീറ്റിംഗില്‍ ശ്രീ  ജോയിച്ചന്‍ കരിക്കാടന്‍  പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇത്രയും വിജയപ്രദമായി ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ച ജെയിംസ് കല്ലറകാനിയെയും, മനോഹരമായി അവതരണം ചെയ്യെത് ഫെമിന നാസറിനും, ശ്രുതി ശ്രീജിതനും പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ പ്രത്യേകം നന്ദിയും, അനുമോദനങ്ങളും നേര്‍ന്നു.

അറ്റ്‌ലാന്റയിലെ മലയാളികളുടെ ഗാന്ധി ജയന്തി ആഘോഷം വിശിഷ്ടഥിതികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
അറ്റ്‌ലാന്റയിലെ മലയാളികളുടെ ഗാന്ധി ജയന്തി ആഘോഷം വിശിഷ്ടഥിതികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
അറ്റ്‌ലാന്റയിലെ മലയാളികളുടെ ഗാന്ധി ജയന്തി ആഘോഷം വിശിഷ്ടഥിതികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക