Image

44 അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി 'ജലസമാധി

Published on 07 October, 2020
44 അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി 'ജലസമാധി

അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി സംവിധായകന്‍ വേണു നായര്‍ ഒരുക്കിയ ചിത്രം 'ജലസമാധി'. സെപ്റ്റംബര്‍ 30-ന് ലോസ് ആഞ്ചല്‍സില്‍ നടന്ന ഹോളിവുഡ് ബ്ലഡ് ഹൊറര്‍ മേളയില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കാനഡയില്‍ നടന്ന ബ്രിഡ്ജ് ഫെസ്റ്റ് ചലച്ചിത്ര മേളയിലും ഫ്രാന്‍സില്‍ നടന്ന മോണ്ട് ബ്ലാങ്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച ചിത്രമായി ജലസമാധി തിരഞ്ഞെടുത്തിരുന്നു. റോം ഇന്റര്‍നാഷണല്‍ ചലച്ചിത്ര അവാര്‍ഡ് മേളയിലും പോര്‍ച്ചുഗല്‍ ലിസ്‌ബോണ്‍ ചലച്ചിത്ര മേളയിലും ചിത്രം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

ജാര്‍ഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, സ്വീഡന്‍ ചലച്ചിത്ര അവാര്‍ഡ് മേളയിലും, സിംഗപൂരിലെ ക്രിയെടര്‍ ഇന്‍ ക്രിസിസ് മേളയിലും ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു.

അന്താരാഷ്ട്രതലത്തില്‍ 49 ചലച്ചിത്രമേളകളില്‍ നിന്നായി 44 പുരസ്‌കാരങ്ങള്‍ ജലസമാധി ഇതിനോടകം നേടി. സമകാലിക സമൂഹത്തെ ബാധിക്കുന്ന അസ്വസ്ഥജനകമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക