Image

സംഘട്ടനരംഗത്തിനിടെ ടൊവിനോക്ക് പരിക്ക്; ആന്തരിക രക്തസ്രാവം, ഐസിയുവില്‍

Published on 07 October, 2020
സംഘട്ടനരംഗത്തിനിടെ ടൊവിനോക്ക് പരിക്ക്; ആന്തരിക രക്തസ്രാവം, ഐസിയുവില്‍
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സിനിമയുടെ സംഘടന രംഗങ്ങള്‍ തുടര്‍ച്ചയായി ചിത്രീകരിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ നീരിക്ഷണത്തിലാക്കിയിരുന്നു.

അതേസമയം പരിക്ക് ഗുരുതരമല്ലെന്നും നടന് വലിയ കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ ടൊവിനോ ആശുപത്രി വിടുമെന്നാണ് അറിയുന്നത്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം രോഹിത് വിഎസ് ഒരുക്കുന്ന ചിത്രമാണ് കള.

ടൊവിനോ തോമസിനൊപ്പം നടന്‍ ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യദു പുഷ്പാകരനും രോഹിത്തും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്. കളയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക