Image

എച്ച്1 ബി വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രം‌പ് ഭരണകൂടം

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 07 October, 2020
എച്ച്1 ബി വിസ: കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രം‌പ് ഭരണകൂടം

വാഷിംഗ്ടൺ:  വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസകൾ കുത്തനെ പരിമിതപ്പെടുത്താനുള്ള പദ്ധതി ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

എച്ച് 1 ബി വിസ  നിയന്ത്രിക്കുന്നതിനായി ആർക്കാണ് വിസ നേടാനാകുക, അവർക്ക് എത്ര തുക അപേക്ഷാ ഫീസ് ഇനത്തില്‍ നല്‍കേണ്ടി വരും എന്നതിനെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും (Department of Homeland Security) തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

എച്ച് 1 ബി വിസ അപേക്ഷകര്‍ക്കായി നീക്കിവെച്ചിരിക്കുന്ന സ്പെഷ്യാലിറ്റി തൊഴിലുകളുടെ എണ്ണവും, തൊഴിലുടമകൾ നല്‍കേണ്ടി വരുന്ന ഉയർന്ന ശമ്പള നിരക്കും മറ്റും ഉൾപ്പെടുന്ന പുതിയ നിയമങ്ങൾ പ്രകാരം മൂന്നിലൊന്ന് അപേക്ഷകരെ നിരസിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎച്ച്എസ് കണക്കാക്കുന്നുവെന്ന് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈയിൽ എച്ച് -1 ബി പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നിരവധി തൊഴില്‍ദാതാക്കള്‍ എച്ച്1 ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബർ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു. വിദേശത്ത് നിന്ന് കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കാരെ കൊണ്ടുവന്ന് കമ്പനികളില്‍ നിയമിക്കുന്നതുമൂലം അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും അവര്‍ പറഞ്ഞു. ചില അവസരങ്ങളിൽ യുഎസ് വേതനം നിശ്ചലമാകാനും ഇത് കാരണമായി.

ടെക് മേഖല കുതിച്ചുയരാൻ തുടങ്ങിയതോടെ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായതിനാൽ പ്രത്യേക ജോലികൾ പൂര്‍ത്തിയാക്കാന്‍ കമ്പനികളെ സഹായിക്കുന്നതിനാണ് പ്രസിഡന്റ് ജോർജ്ജ് എച്ച്ഡബ്ല്യു ബുഷിന്റെ കീഴിൽ എച്ച് -1 ബി പ്രോഗ്രാം ആരംഭിച്ചത്.

  നിർണായക സ്ഥാനങ്ങൾ നിറയ്ക്കാൻ തങ്ങൾക്ക് ഇപ്പോഴും എച്ച്1 ബി വിസാ പ്രോഗ്രാം ആവശ്യമാണെന്ന് പല കമ്പനികളും നിർബന്ധിക്കുന്നുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയ ജോലികൾക്കായി യുഎസ് പ്രതിവർഷം 85,000 എച്ച് -1 ബി വിസ വരെ നല്‍കുന്നുണ്ട്.

അവ സാധാരണയായി മൂന്നു വർഷത്തെ കാലയളവിലാണ് നൽകുന്നത്. അവ പുതുക്കാനും കഴിയും. എച്ച് -1 ബി വിസ കൈവശമുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്.

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൊതു അഭിപ്രായങ്ങൾക്കായി ഈ ആഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

More restrictions introduced on bringing H1B workers  

New York, Oct 7 (IANS)
 The Donald Trump administration moved Tuesday to cut back H1B visas for foreign skilled workers and tightened wage-based entry barriers citing "data" that more than 500,000 Americans have lost their jobs because of "H1B non-immigrants".

India and China account for the lion's share of H1B visas. As per US government data, India accounts for upwards of 70 per cent, most years.

In a call with reporters, Acting Deputy DHS Secretary Ken Cuccinelli said about one-third of the people who have applied for H1B visas would be denied under the new rules.

With Trump laid up with COVID-19, his poll numbers tanking and less than 30 days to go before the US election, the timing of the H1B visa hammering is business as usual for foreign workers.

"It would have been a surprise if this hadn't happened," an H1B worker on site at JP Morgan in New York City told IANS. The worker asked not to be named. The salary requirement will be a "gamechanger" in favour of the Trump administration, this worker said.

Many H1B workers expressed a version of the same sentiment. They've seen this movie before. It's Trump's all-base, all the time anthem to fire up his most vocal supporters, they said.

The latest blow comes as the ducks line up across multiple departments that coordinate and monitor the criss-crossing elements of foreign worker visas: US Department of Labor (DoL), US Citizenship and Immigration Services (USCIS) and the Department of Homeland Security (DHS).

The Department of Labor's revisions to minimum salary requirements take effect Thursday and DHS' H1B revisions will hit home in 60 days.

"When seeking to employ an H-1B, H-1B1, or E-3 visa, US employers must attest that they will pay non-immigrant workers, during the period of authorized employment, the higher of the prevailing wage or the actual wage paid to other employees with similar experience and qualifications," US Department of Labor announced.

The gaslighting of the "low costa H1B pay cheque is a well worn anthem and has become louder in the Trump years. The word "undercut" was used multiple times on Tuesday in a round robin of smoothly co-ordinated press-releases and telephonic briefings across DoL and DHS.

The DOL rule will raise the four salary tiers for employees on H1Bs and other professional visas, which currently begin at the 17th percentiles for each industry, to the 45th percentile.

"Under the existing wage levels, artificially low prevailing wages provide an opportunity for employers to hire and retain foreign workers at wages well below what their US counterparts - meaning US workers in the same labor market, performing similar jobs, and possessing similar levels of education, experience, and responsibility - make, creating an incentive - entirely at odds with the statutory scheme - to prefer foreign workers to US workers, and causing downward pressure on the wages of the domestic workforce," reads an excerpt from the DoL interim final rule.

The Department is also tightening the screws on the definition of "specialty occupation" to make it align with what it calls the "verbatim" description.

In parallel, DHS will narrow the definition of "specialty occupation", require companies to make "real" offers to "real employees," and turbocharge its own ability to ensure compliance "before, during, and after an H1-B petition is approved".

"Data shows that the more than a half million H-1B non-immigrants in the United States have been used to displace US workers," read a statement from the Department of Homeland Security.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക