Image

കമലാ ഹാരിസ്-മൈക്ക് പെന്‍സ് ഡിബേറ്റ് ബുധനാഴ്ച

Published on 06 October, 2020
കമലാ ഹാരിസ്-മൈക്ക് പെന്‍സ് ഡിബേറ്റ് ബുധനാഴ്ച
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സെനറ്റര്‍ കമലാ ഹാരീസും തമ്മില്‍ ബുധനാഴ്ച നടക്കുന്ന ഡിബേറ്റിനു പെട്ടെന്ന് പ്രാധാന്യമേറി.

കോവിഡ് ബാധിതനായ പ്രസിഡന്റ് ട്രമ്പ് ഈ മാസം 15-നും 22-നും നിശ്ചയിച്ചിരിക്കുന്ന ഡിബേറ്റുകളില്‍ പങ്കെടുക്കുമോ എന്ന ഉറപ്പില്ല. എന്നാല്‍ പങ്കെടുക്കുമെന്ന് തന്നെയാണു ആശുപത്രി വിട്ട ശേഷം പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

ജോ ബൈഡന്‍ വളരെ മൃദുവായി സംസാരിക്കുന്നയാളാണെങ്കില്‍, അതിശക്തമായ വാദമുഖങ്ങള്‍ കൊണ്ട് എതിരാളിയെ തറ പഠിക്കാന്‍ കഴിവുള്ള പ്രോസിക്യൂട്ടണു കമലാ ഹാരിസ്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലും പിന്നീട് യു.എസ്. സെനറ്ററുമായ അവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. പ്രത്യേകിച്ച് സുപ്രീം കോര്‍ട്ട് ജസ്റ്റീസ് ബ്രെറ്റ് കാവനായുടെ സ്ഥിരപ്പെടുത്തല്‍ ഹിയറിംഗില്‍ സെനറ്റില്‍ ശക്തമായ പ്രകടനമാണു അവര്‍ നടത്തിയത്. അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

അതിനാല്‍ അനുയായികള്‍ തകര്‍പ്പന്‍ പ്രകടനമാണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വലിയ പ്രതീക്ഷകള്‍ അനുചരര്‍ പുലര്‍ത്തുന്നതില്‍ അവര്‍ അസ്വസ്ഥയുമാണ്. ഒരു പക്ഷെ അത് സഫലമാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടേയ്ക്കാം എന്നൊരു പ്രതികരണവും അവരുടേതായി വന്നിട്ടുണ്ട്.

ബൈഡന്റെ കാരത്തില്‍ ഇതിലും മികച്ച പ്രകടനമൊന്നും ജനം പ്രതീക്ഷിചിരുന്നില്ല. എന്നാല്‍ ഹാരിസിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി.

പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്ന ബൂട്ടഡ്ജ് ആണ് ഹാരിസുമായി മോക്ക് സംവാദം നടത്തുന്നത്. ബൂട്ടെഡ്ഗ ഇന്ത്യാനക്കാരനാണെന്നതും വൈസ് പ്രസിഡന്റിന്റെ കാര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നതു കൊണ്ടുമാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.

പെന്‍സ് പൊതുവില്‍ മൃദുഭാഷി ആണ്. ട്രംപിന്റെ നിഴലില്‍ നില്‍ക്കുവാനാണ് അദ്ദേഹം തയ്യാറായിട്ടുള്ളത്. പക്ഷെ ഇന്ത്യാന ഗവര്‍ണറാകും മുന്‍പ് സ്വന്തം റേഡിയോ ഷോ ഒക്കെ ഉണ്ടായിരുന്ന ആളാണ്. അതിനാല്‍ പെന്‍സിനെ നിസാരമായി കണ്ട് കൂട.

ബുധനാഴ്ച രാത്രി ഒന്‍പത് മണിക്ക് (ഈസ്റ്റേണ്‍ ടൈം) യുട്ടായിലെ സാല്ട്ട് ലേക്ക് യുണിവേഴ്‌സിറ്റിയിലാണ് ഡിബേറ്റ്.

ഇരുവരും 12 അടി അകലെയാണ് നില്‍ക്കുക. അതിനു പുറമെ പ്ലെക്‌സിഗ്ലാസ് കൊണ്ട് ഇരുവരെയും വേര്‍തിരിക്കാനും ഡിബേറ്റ് നടത്തുന്ന കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ പെന്‍സ് വിഭാഗം അത് നിരസിച്ചു. തങ്ങള്‍ക്ക് പ്ലെക്‌സിഗ്ലാസ് ഡിവൈഡര്‍ ഒന്നും വേണ്ടെന്നും, ഹാരീസിന് വേണമെങ്കില്‍ അത് ആകാമെന്ന് പെന്‍സിന്റെ വക്താക്കള്‍ പറഞ്ഞു. കോവിഡിനെ അമിതമായി പേടിക്കേണ്ടതില്ലെന്നും സാധാരണ ജീവിതം തുടരുകയാണ് വേണ്ടതെന്നുമാണല്ലോ ട്രംപിന്റെ സിദ്ധാന്തം തന്ന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക