Image

കോവിഡിനെ പ്രസിഡന്റ് ലാഘവത്തോടെ കാണുന്നത് ശരിയോ?

Published on 06 October, 2020
കോവിഡിനെ പ്രസിഡന്റ് ലാഘവത്തോടെ കാണുന്നത് ശരിയോ?
ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് നേതാക്കൾ. എന്നാൽ, ഐക്യരാഷ്ട്രസഭ കോറോണയെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ പോലും അതിനെ ലാഘവമായി കണ്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ അനുയായികൾക്ക് പകർന്നുകൊടുത്തതും അതേ ലാഘവബുദ്ധിയാണ്. മാസ്ക് ധരിക്കുന്നവരെ കളിയാക്കിക്കൊണ്ട് ജനസാഗരങ്ങൾക്ക് നടുവിലൂടെ മാസ്ക് ധരിക്കാതെ തനിക്കൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ ട്രംപ് രോഗബാധിതനായപ്പോൾ ഇനിയെങ്കിലും അദ്ദേഹം കോവിഡ് 19 ന്റെ ഗൗരവം മനസിലാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. 

ആ കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയ ട്രംപ് ബാൽക്കണിയിലെത്തി നടത്തിയ പ്രകടനം. മാസ്ക് വലിച്ചൂരി പോക്കറ്റിൽ തിരുകിയ ട്രംപ് ,വിജയഭാവത്തോടെ ഇരുകൈകൾകൊണ്ടും 'തംപ്സ് അപ്പ്' നൽകുന്ന ദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫർമാർ പോലും അമ്പരുന്നു. മൂന്ന് ദിവസം കോവിഡിന്റെ ചികിത്സയ്ക്ക് വോൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിൽ കഴിഞ്ഞിട്ടും തന്റേത് പകർച്ചവ്യാധിയാണെന്നോ രോഗത്തിൽ നിന്ന് താൻ പൂർണമായി മോചിതനായിട്ടില്ലെന്നോ ഉള്ള ബോധ്യമില്ലായ്മ ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തേണ്ട നേതാവിന് ചേർന്നതല്ല.  
ട്രംപ് രോഗത്തെ മനഃപൂർവം ക്ഷണിച്ചുവരുത്തിയതാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെ മറ്റുള്ളവർക്കും രോഗം പകരാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണോ എന്നും ചോദ്യം ഉയർന്നിട്ടുണ്ട്. 

പരീക്ഷണാത്മക മരുന്നിന്റെ ഡോസ് ഉള്ളിൽ ചെന്നതോടെ വൈറസിനോട് പൊരുതാൻ ആന്റിബോഡികൾ ശരീരത്തിൽ പ്രതിരോധ സംവിധാനം ഉണ്ടാക്കുമെന്നാണ് ഇതിന്റെ നിർമാതാക്കളായ റീജൻറോൺ ഫാർമസ്യൂട്ടിക്കൽസ് അവകാശപ്പെടുന്നത്. എങ്കിലും പ്രായാധിക്യവും അമിതഭാരവും പോലുള്ള പ്രതികൂല ഘടകങ്ങൾ നിലനിൽക്കെ ട്രംപ് രോഗത്തെ അതിവേഗം തരണം ചെയ്യാൻ സാധ്യത കുറവാണ്. 

രാജ്യത്തെ പകർച്ചവ്യാധികളുടെ വിദഗ്ധനായ ഡോ. അന്റോണി ഫൗസി ട്രംപിന്റെ അലക്ഷ്യമായ രീതികളോട് തോന്നിയിട്ടുള്ള അസ്വസ്ഥകൾ പേരെടുത്തു പറയാതെ മുൻപും പരാമർശിച്ചിട്ടുണ്ട് . തന്നെയൊരു ഉപദേശകനായി കാണേണ്ടെന്നും ആരോഗ്യ പ്രവർത്തകരല്ല , വൈറസാണ് 'ശത്രു' എന്ന തിരിച്ചറിവ് വേണമെന്നും അദ്ദേഹം പറഞ്ഞു. 'വേണമെങ്കിൽ മാസ്ക് ധരിക്കുക' എന്ന ട്രംപിന്റെ നയത്തിനെതിരായി 'മാസ്ക് നിർബന്ധമാക്കുക' എന്ന നിർദ്ദേശമാണ് ഫൗസി മുന്നോട്ട് വച്ചത്.

 ഇതിന് വീഴ്ചവരുത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി. പൊതുവെ മഞ്ഞുകാലം രോഗവ്യാപനത്തിന്റെ സമയമായതുകൊണ്ടുതന്നെ വളരെ അധികം സൂക്ഷ്മത പാലിക്കാതെ രക്ഷയില്ലെന്നും ഫൗസി പറഞ്ഞു. കോവിഡിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് മാസ്ക് ധരിക്കുന്നത് ശീലമാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയയിൽ ഇക്കൊല്ലം മുൻപത്തെ അപേക്ഷിച്ച് ഫ്ലൂ പോലും അധികം വ്യാപിക്കാത്തത് ഡോക്ടർ ചൂണ്ടിക്കാട്ടി.
Join WhatsApp News
Tom Abraham 2020-10-07 09:13:48
Former Attorney General Jeff Session and former deputy attorney general Rod Rosenstein were a "driving force" behind Donald 's child separation policy at the border, The New York Times reported on Tuesday. cherian should tell the truth. In a pair of late-night tweets,Donald changed course on negotiating coronavirus relief that he had earlier announced he was calling off until after the election. "The House & Senate should IMMEDIATELY Approve 25 Billion Dollars for Airline Payroll Support, & 135 Billion Dollars for Paycheck Protection Program for Small Business. Both of these will be fully paid for with unused funds from the Cares Act. Have this money. I will sign now!" he posted shortly before 10 p.m.
Tom Abraham 2020-10-07 09:37:17
WHAT ELSE CAN YOU SAY ABOUT A MAN WHO DENIES STIMULUS PEOPLE NEED TO PAY FOR MEDICATIONS, TO FEED OR HOUSE THEIR FAMILIES JUST AFTER GETTING OUT OF WALTER REED HIMSELF? VOTE HIM OUT. ENOUGH IS ENOUGH. I DON'T SUPPORT HIM ANYMORE. I AM VOTING FOR DEMOCRATS.
Jose 2020-10-07 09:43:16
His parents were frauds ... he grew up learning how to become a fraud ............... his parents are dead ... and we poor citizens of this country have to put up with a mentally deranged lump of lard!. God will not come near a man like him who hold a Bible above his head to show the world and acts just the opposite to what Jesus taught us in the Bible.
Dr.Anoop 2020-10-07 10:27:46
Brett Murphy and Letitia Stein, USA TODAY Tue, October 6, 2020, 9:55 PM EDT A former director of the Centers for Disease Control and Prevention and public health titan who led the eradication of smallpox asked the embattled, current CDC leader to expose the failed U.S. response to the new coronavirus, calling on him to orchestrate his own firing to protest White House interference. Dr. William Foege, a renowned epidemiologist who served under Democratic and Republican presidents, detailed in a private letter he sent last month to CDC director Dr. Robert Redfield his alarm over how the agency has fallen in stature while the pandemic raged across America. Foege, who has not previously been a vocal critic of the agency's handling of the novel coronavirus, called on Redfield to openly address the White House’s meddling in the agency’s efforts to manage the COVID-19 crisis and then accept the political sacrifice that would follow. He recommended that Redfield commit to writing the administration's failures — and his own — so there was a record that could not be dismisse
Mathew V Z,Newyorker 2020-10-07 10:30:22
AOC is concerned with Trump's 'perilous medical state' and thinks he shouldn't be making 'dramatic decisions' New York congresswoman Alexandria Ocasio-Cortez appeared on The Rachel Maddow Show Tuesday night where she questioned President Trump’s decision-making abilities while he’s on multiple medications for COVID-19. Trump tested positive late last week, and one of the drugs he’s reportedly taking for treatment is Dexamethasone, which can cause grandiose delusions. “There’s a certain, just basic denial of science, and a lack of acceptance of science that we’re looking at. But you know, additionally, the president is not in a good condition,” AOC said, later adding, “I don’t think that we should be making any large political decisions when the president is in such a perilous medical state. He’s still receiving interventions and treatments and we’re in the middle of talking about, and making, dramatic decisions.” One of those decisions was Trump’s announcement earlier in the day that he was putting a stop to any COVID-19 relief bill until after the election, an action that was condemned by AOC and Democratic presidential candidate Joe Biden.
Johny.P 2020-10-07 10:44:52
US Trade Deficit up to $67.1 Billion in August, 14-Year High.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക