Image

മേഘ്നയ്ക്കൊപ്പം ചീരുവിനെ ചേര്‍ത്തു നിര്‍ത്തി ആരാധകരുടെ സ്നേഹ സമ്മാനം

Published on 06 October, 2020
മേഘ്നയ്ക്കൊപ്പം ചീരുവിനെ ചേര്‍ത്തു നിര്‍ത്തി ആരാധകരുടെ സ്നേഹ സമ്മാനം

മലയാളികളുടെ പ്രിയതാരം മേഘ്ന രാജിന്റെ സീമന്ത ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 


ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗ വേദനയില്‍ കഴിയുമ്ബോഴും കുഞ്ഞു അതിഥിയ്ക്കുമായി സന്തോഷത്തില്‍ കാത്തിരിക്കുകയാണ് താരം.


ചിരഞ്ജീവി ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരണപ്പെടുമ്ബോള്‍ 4 മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന.കഴിഞ്ഞ ദിവസം നടന്ന സീമന്ത ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സീമന്ത ചടങ്ങിന്റെ സന്തോഷ നിമിഷങ്ങളില്‍ മേഘ്ന ഇരുന്നതിനു പിന്നിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.


 ഇതിനു പിന്നാലെ മേഘ്നയ്ക്കൊപ്പം ചിരുവിനെ ചേര്‍ത്തു നിര്‍ത്തി ആരാധകര്‍ മനോഹരമായി എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ ഇതിനോടകം ഇവരുടെ ഫാന്‍സ് പേജുകളില്‍ വൈറല്‍ ആണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക