Image

ബര്‍ഗൻ കൗണ്ടി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ സുവിശേഷ യോഗം ഒക്ടോബര്‍ 16, 17 തീയതികളില്‍ സൂം വഴി

Published on 06 October, 2020
ബര്‍ഗൻ കൗണ്ടി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ     സുവിശേഷ യോഗം ഒക്ടോബര്‍ 16, 17   തീയതികളില്‍ സൂം വഴി
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2020 ഒക്ടോബര്‍ 16   വെള്ളിയാഴ്ചയും, 17 ശനിയാഴ്ചയും  വൈകുന്നേരം  7 മുതല്‍ 8.30 വരെ സൂം വഴി  നടത്തപ്പെടും. തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഡോ. പി. പി. തോമസാണ് വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് സൂം വഴിയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍  പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

Meeting ID: 884 2328 7180
or Dial + 1 929 205 6099
Meeting ID: 884 2328 7180
Or Dial 712 775 7031
Meeting ID: 384 474 998

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
രാജന്‍ മാത്യ  മോഡയില്‍, പ്രസിഡന്‍റ്  (201) 674-7492   സെബാസ്റ്റ്യന്‍ വി. ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228   സുജിത് ഏബ്രഹാം,  സെക്രട്ടറി  (201) 496-4638
സൂസന്‍ മാത്യു, ട്രഷറര്‍  (201) 207-8942  മോന്‍സി സ്കറിയ, അസി.. സെക്രട്ടറി/ ട്രഷറര്‍ (201) 294-6842    റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836 
ബര്‍ഗൻ കൗണ്ടി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ     സുവിശേഷ യോഗം ഒക്ടോബര്‍ 16, 17   തീയതികളില്‍ സൂം വഴി
Join WhatsApp News
യേശു കണ്‍വെന്‍ഷനില്‍ 2020-10-06 19:01:41
'വന്നിടേണം യേശു നാഥാ! ഇന്ന് ഇ യോഗ മദ്ധ്യേ നീ ..... സൂമിൽ കൺവെൻഷൻ വച്ചാൽ യേശു വരില്ല. നിങ്ങളുടെ മദ്യത്തിൽ യേശു വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ നമ്മൾ ഒരുമിച്ചു കൂടണം. യേശു ഇല്ലാത്ത കൺവെൻഷൻ ആർക്കുവേണം. യേശു സൂമിൽ വരികയും ഇല്ല, യേശുവിനു സൂം ഇഷ്ടമായിരുന്നു എങ്കിൽ രണ്ടായിരം വർഷം മുമ്പ്തന്നെ യേശു സൂമും ടെലികോൺഫ്രൻസും ഒക്കെ കണ്ടുപിടിച്ചേനെ. -pastor Mathai.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക