Image

മെഗൻ ശ്രീനിവാസ് , അയോവ ജൊ ബൈഡൻ അഡ്വൈസറി കൗൺസിലിൽ

പി.പി.ചെറിയാൻ Published on 06 October, 2020
മെഗൻ ശ്രീനിവാസ് , അയോവ ജൊ ബൈഡൻ അഡ്വൈസറി കൗൺസിലിൽ
അയോവ :- ഡമോക്രാറ്റിക്ക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ജൊ ബൈഡൻ തിരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ച അയോവ സ്പെസിഫിക് അഡ്വൈസറി കൗൺസിൽ അംഗമായി ഇന്ത്യൻ അമേരിക്കൻ ഇൻഫക്ഷ്യസ് ഡിസീസ് ആന്റ് ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് മെഗൻ ശ്രീനിവാസിനെ നിയമിച്ചു. 
മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് അയോവ സംസ്ഥാനത്തെ മോട്ടർമാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യമാണ് അഡ്‌വൈസറി കൗൺസിലിൽ നിക്ഷിപ്തമായിരിക്കുന്നത്. 1300 ലധികം പേരെയാണ് കോവിഡ് 19- മരണത്തിലേക്ക് നയിച്ചത്.
പതിന്നാലംഗ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ മെഗൻ സന്തോഷം പ്രകടിപ്പിച്ചു.
കോവിഡ് മഹാമാരിയോടുള്ള ഡൊളാൾഡ് ട്രംപിന്റെ നിഷേധാത്മക നിലപാടുകൾക്കെതിരെ തങ്ങളുടെ പ്രായോഗിക പരിജ്ഞാനത്തിനകത്തു നിന് കാര്യങ്ങൾ വിശദീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മെഗൻ പറഞ്ഞു.
അയോവയിലെ ഫോർട്ട് ഡോഡ്ജിൽ നിന്നുള്ള മെഗ അമേരിക്കൻ മെഡിക്കൽ അസോസ്സിയേഷൻ കൗൺസിൽ അംഗമാണ്. നാഷണൽ A M A ഡെലിഗേറ്റായി നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്.
മെഗൻ ശ്രീനിവാസ് , അയോവ ജൊ ബൈഡൻ അഡ്വൈസറി കൗൺസിലിൽ
മെഗൻ ശ്രീനിവാസ് , അയോവ ജൊ ബൈഡൻ അഡ്വൈസറി കൗൺസിലിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക