Image

ഓസ്റ്റിന്‍ സെന്റ് തോമസ് ഇടവകക്ക് ഇത് സ്വപ്ന സാഫല്യം

Published on 06 October, 2020
ഓസ്റ്റിന്‍ സെന്റ് തോമസ് ഇടവകക്ക് ഇത് സ്വപ്ന സാഫല്യം
ഓസ്റ്റിന്‍: അമേരിക്കന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്  ഭദ്രാസനത്തില്‍ പെട്ട ഓസ്റ്റിന്‍ സെന്റ്  തോമസ് ഇടവകാംഗങ്ങളുടെ സ്വന്തമായ ഒരു ദേവാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പള്ളി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ഒക്ടോബര്‍ അഞ്ചാം തീയതി വൈകുന്നേരം നാലുമണിയോടുകൂടി തുടക്കമായി.

വികാരി സാക് വറുഗീസിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ ഒത്തൊരുമയിലും അശ്രാന്തപരിശ്രമത്തിലും മറ്റു ഇടവകകളിലെ ഇടവകാംഗങ്ങളുടെ സഹകരണത്തിലുമായി അനുദിനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി, സ്വന്തമായി ഒരു ദേവാലയം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്‍റെ തുടക്കം കുറിക്കുവാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് പള്ളി ഭരണസമിതി. ഇടവകയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റും വികാരിയുമായ ഫാ. സാക് വര്‍ഗീസ് ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ജോസ് പാലക്കത്തടം ,കമ്മറ്റി അംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ദേവാലയ ചരിത്രത്തിന്റെ ഏഡുകളില്‍ ഒരു നാഴികകല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് രേഖകള്‍ ഒപ്പിട്ട് പ്രമാണങ്ങള്‍ ഏറ്റുവാങ്ങി.

വരുന്ന ഏപ്രിലില്‍ പെരുന്നാളിനോടനുബന്ധിച്ച് പണി പൂര്‍ത്തീകരിച്ച് പള്ളിയില്‍ വിശുദ്ധ ആരാധന നടത്തുന്നതിനായി പ്രത്യാശിക്കുന്നതായും നാളിതുവരെ നല്‍കിയ സഹകരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായും പള്ളി ഭരണസമിതി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക