Image

സമയ വിദ്യ (കവിത: കല സജീവൻ)

Published on 06 October, 2020
സമയ വിദ്യ (കവിത: കല സജീവൻ)
ഞാൻ സമയത്തോടു ചോദിക്കുന്നു
ഇത്ര തിടുക്കമെന്തിന്?
എൻ്റെ നേരം പുലർന്നതേയുള്ളു.
വെള്ളം തോർന്നതേയുള്ളു.
കണ്ണെഴുതാതെ
ചിലങ്ക കെട്ടാതെ
പലവർണ്ണപ്പാവാട ചുഴറ്റാതെ
പാതി പാടിയ പാട്ടു മുറിച്ച്
ഞാനെങ്ങനെ വരാനാണ്?
എൻ്റെ മാത്രം രാത്രികൾ, പകലുകൾ,
ലളിതയായി
ദുർഗ്ഗയായി
പലകിനാവിലെ യാത്രകൾ.
കനലുടുപ്പിട്ട കാമുകൻമാരുടെ ക്ഷണം..
കവിത തോരാനിട്ട അടുക്കളച്ചായ്പ്'
അടിയുടുപ്പിലെ ചോരമണം:
ഇനിയും ചെയ്തു തീർക്കേണ്ട
പാപങ്ങളുടെ നീണ്ട നിര .
എനിക്കു നേരം പുലർന്നതേയുള്ളു.
വെള്ളം തോർന്നതേയുള്ളു
പെണ്ണുങ്ങൾക്കു  ജീവിക്കാൻ
കൂടുതൽ സമയം വേണമെന്ന നിവേദനത്തിൽ
ഞാൻ ഒപ്പുശേഖരണം നടത്തുകയാണ്.
ഇത്ര തിടുക്കമെന്തിന്?

Join WhatsApp News
സ്വപ്ന 2020-10-07 05:28:38
നന്നായിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക