Image

ഡോ. കലാ ഷാഹി: ഫൊക്കാന വിമൻസ് ഫോറത്തിൻ്റെ മുതൽക്കൂട്ട്

Published on 05 October, 2020
ഡോ. കലാ ഷാഹി: ഫൊക്കാന വിമൻസ് ഫോറത്തിൻ്റെ മുതൽക്കൂട്ട്
ഫൊക്കാന 2020 - 22 വിമൻസ് ഫോറം ചെയർപേഴ്സണന്നൊയി തെരഞ്ഞെടുക്കപ്പെട്ട ഡോ. കലാ ഷാഹി  നൃത്തലോകത്തിൽ വിസ്മയം തീർത്തേ കലാകാരിയാണ്. പുതിയ തലമുറയുടെ സ്വപ്നങ്ങളെ പാട്ടിൻ്റേയും, നൃത്തത്തിൻ്റേയും ലോകത്തിലൂടെ അവതരിപ്പിക്കുന്ന ഫൊക്കാനാ ടാലൻ്റ് ഹണ്ട് ഡോ.കല ഷാഹിയുടെ നേതൃത്വത്തിലാണ് അരങ്ങേറുക.

മൂന്നു ഗ്രൂപ്പുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അമേരിക്കൻ മലയാളി സമൂഹത്തിലെ വിവിധ പ്രായത്തിലുള്ള പ്രതിഭകൾ പങ്കെടുക്കും .ക്ലാസിക്കൽ ഡാൻസ് ,സിനിമാ പാട്ടുകൾ ,ഫോട്ടോ ഗ്രാഫി  എന്നീ ഇനങ്ങളിലായിട്ടായിരിക്കും ടാലന്റ് ഹണ്ട് നടക്കുക.മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് കലാ ഷാഹി അറിയിച്ചു .

നർത്തകിയും നൃത്താവതാരകയും ഗായികയും അധ്യാപികയുമായി രംഗത്തെത്തിയ കലാ ഷാഹി അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അതിഥിയായി കയറിച്ചെന്ന പല രംഗങ്ങളിലും കാലുറപ്പിച്ചു തന്റെ സാന്നിധ്യം അറിയിച്ച ഈ പ്രതിഭ ഇന്ന് മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നു.

കുട്ടിക്കാലം മുതൽക്കേ നൃത്തത്തിൽ താൽപ്പര്യം കാണിച്ച കലാ ഷാഹി മൂന്നാം വയസ്സിൽ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജിൽ നിന്നും നൃത്തമഭ്യസിച്ചു. ശേഷം പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്നം പിള്ള എന്നിവരിൽ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം തുടങ്ങിയവ അഭ്യസിച്ചു. അഖിലേന്ത്യാ തരത്തിൽ നൃത്ത പര്യടനവും നടത്തി. പിന്നീട് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും പോലും കലയോടും കലാരംഗത്തോടും വിടപറയാൻ അവർ മനസുകാണിച്ചില്ല. അമേരിക്കൻ മലയാളികളുടെ സംഘടന, ഫൊക്കാനയുടെ ഫിലാഡൽഫിയ, ആൽബനി കൺവെൻഷനുകളുടെ എന്റർടൈൻമെന്റ് കോർഡിനേറ്ററായും കേരള കൾച്ചറൽ സൊസൈറ്റി പ്രോഗ്രാമിന്റെ കോർഡിനേറ്ററായും കലാരംഗത്ത് പിടിച്ചു നിൽക്കാൻ അവർ ശ്രമിച്ചു. കൂടാതെ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ എന്റർടൈൻമെന്റ് ചെയർ, വിമൻസ് ഫോറം ചെയർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു.

കലാരംഗത്തും സംഘടനരംഗത്തും ഡോ. കലാ ഷാഹിയുടെ സംഭാവനകൾ ഫൊക്കാനയുടെ കലാ സാംസ്കാരിക സപര്യയ്ക്ക് മുതൽക്കൂട്ടാവുകയും ഫൊക്കാനാ ടാലൻ്റ് ഹണ്ടിന്  മാറ്റുകൂട്ടാൻ ഡോ. കലയുടെ സാന്നിധ്യം അനിവാര്യമാകും. അതുകൊണ്ട് തന്നെ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് അർഹയയ്ക്കുള്ള അംഗീകാരമായി മാറി.

കലാരംഗത്ത് നിന്ന് മാറ്റിനിർത്തിയാൽ കേരള ഹിന്ദു സൊസൈറ്റി, ശ്രീനാരായണ മിഷൻ എന്നിവയിലെ സജീവ പ്രവർത്തകയും ക്ലിനിക് സി.ആർ.എം.പി ഫാമിലി പ്രാക്ടീസ് സ്ഥാപകയും സി.ഇ.ഒയുമാണ് ഡോ. കല. ഹെൽത്ത്‌ കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റും നേടി. ഇന്ന് കടന്നു ചെല്ലുന്ന മേഖലകളിലെ നക്ഷത്രത്തിളക്കമായിക്കൊണ്ട് ഡോ. കലാ ഷാഹി മുന്നോട്ട് നീങ്ങുകയാണ്.  സംഗീതവും താളവും നാട്യവും ഇഴചേർന്നുണ്ടായ മഹത്തായ നൃത്തകലാരൂപങ്ങളെ നാം എന്നും ആദരിക്കുന്നു. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഈ ആദരവിനെ നിലനിർത്തുന്ന കലാകാരന്മാരെയും കലാകാരികളെയും ലോകം പ്രശംസിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ഈ പ്രശംസ പിടിച്ചുപറ്റിയ കലാകാരിയായ ഡോ. കലാ ഷാഹിയുടെ നേതൃത്വത്തിൽ പുതിയൊരു കലാ സംസ്കാരത്തിന് തുടക്കം കുറിക്കാനാണ് ഫൊക്കാനയുടെ ശ്രമം 

Join WhatsApp News
Shiju Joseph 2020-10-06 04:55:59
ഞാൻ നിങ്ങളിൽ അഭിമാനം കൊള്ളുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക