കുവൈറ്റ് സിറ്റി: മാസങ്ങളായി രോഗഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയെ നമോ ഹെല്പ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു.
കോട്ടയം, കൂരോപ്പട സ്വദേശിനി പ്രജിത അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ തിരികെ നാട്ടിലെത്തിക്കുന്നവരെ നമോ ഹെല്പ് ലൈന്‍ പ്രവര്‍ത്തകരാണ് കൈത്താങ്ങായെത്തിയത്.
പ്രജിതയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും ആവശ്യമായ സഹായങ്ങളും നമോ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെയ്തു നല്കി. ജനറല്‍ സെക്രട്ടറി ജിനേഷ്, സെക്രട്ടറി പാരിജാക്ഷന്‍, സന്ദീപ്, നമോ ശ്രീനിവാസന്, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രജിതയെ വിമാനത്താവളത്തില്‍ യാത്രയാക്കിയത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍