Image

കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ ഒക്ടോബര്‍ 10 ന് തുറക്കും

Published on 05 October, 2020
 കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ ഒക്ടോബര്‍ 10 ന് തുറക്കും


വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷം ഒക്ടോബര്‍ 10ന് ആരംഭിക്കും. ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഒക്ടോബര്‍ 24 വരെ പ്രവേശനാനുമതിക്ക് അപേക്ഷകള്‍ നല്‍കാന്‍ അവരസരം ഉണ്ടായിരിക്കും.

വിയന്നയിലെ ഒന്നാമത്തെ ജില്ലയിലുള്ള എബെന്‍ഡോര്‍ഫര്‍സ്ട്രാസെ 8 ല്‍ (നിയമസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള) സ്‌കൂള്‍ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കും. മലയാളം, പെന്‍സില്‍ ഡ്രോയിംഗ്, ബോളിവുഡ് സ്റ്റെപ്പുകളുള്ള സംബ, ക്ലാസിക്കല്‍, മോഡേണ്‍ ഡാന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 24ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, അന്നേദിവസം പൂരിപ്പിച്ച അപേക്ഷയുമായി നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു.

എസ്എംസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും സ്‌കൂള്‍ കലണ്ടറും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 0660 520 41 81, Email: ebbykurian@gmx.at

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക