Image

കത്തിയെരിഞ്ഞു തീരുന്നത് (ജെയിംസ് കുരീക്കാട്ടിൽ)

Published on 05 October, 2020
കത്തിയെരിഞ്ഞു തീരുന്നത് (ജെയിംസ് കുരീക്കാട്ടിൽ)
നാല് പേർ മാറി മാറി
ആക്രമിക്കുമ്പോഴും
നിലച്ചിരുന്നില്ല അവളിലെ
നിലവിളി

നാവ് അറുത്തുമാറ്റിയപ്പോഴാണ്
നിലവിളി
ഒരു തേങ്ങലായി
മാറിയത്

നട്ടെല്ല് അവർ
ചവിട്ടി തകർക്കുമ്പോൾ
ഒരു മൂളലെങ്കിലും
ഉണ്ടായിരുന്നു.

ദുപ്പട്ട കഴുത്തിൽ
മുറുകുമ്പോഴാണ്
മൂളൽ
ഒരു കുറുകലായി തീർന്നത്

ചവറു കൂനയിൽ 
കത്തിയെരിഞ്ഞത്
ഒരു പത്തൊമ്പത്കാരിയുടെ 
ഉടൽ മാത്രമല്ല

പെണ്ണിന്റെ നിലവിളികൾ
ഒരു നാടിന്റെ സംഗീതമാകുമ്പോഴാണ്
 സംസ്ക്കാരം
ചവറ് കൂനകളിൽ കത്തിയെരിയുന്നത്



Join WhatsApp News
വിദ്യാധരൻ 2020-10-05 21:44:50
സ്ത്രീകൾ ! അവർ പുരുഷന്റെ കുത്തകയാണ് അവരുടെ ശരീരത്തിന്റ മേൽ അവർക്ക് അവകാശമില്ല പുരുഷന്റെ അവിഹിത ബന്ധത്തിൽ പിറന്നാലും അവൾ ആ കുഞ്ഞിനെ പ്രസവിക്കണം കാരണം അത് ഒരു പക്ഷെ യേശുവിന്റ , കൃഷ്ണന്റെ രണ്ടാമത്തെ അവതാരമല്ലെന്ന് ആരറിഞ്ഞു ? അമ്മയെ ബലാല്സംഗം ചെയ്യുന്ന മക്കൾ, മകളെ ബളാൽസംഗം ചെയ്യുന്ന പിതാവ് 'നിഷിദ്ധസംഗമം' അതാണ് അതിന്റ പേര് കാലം മാറിപ്പോയി സുഹൃത്തേ ? അന്യസ്ത്രിയോടൊപ്പം ഇരുന്നു പൂൾ ബോയിയും ഒത്ത് ഭാര്യ രതിക്രീഡയിൽ ഏർപ്പെടുന്നത് കണ്ടു ആവേശം കൊള്ളുന്ന വിശുദ്ധന്മാർ , ഇരുപതു സ്ത്രീകളിൽ ഏറെ പേരെ പീഡിപ്പിച്ചിട്ടും ഒരു രാജ്യം ഭരിക്കുന്ന 'തമ്പ്രാക്കന്മാർ' ഈ നാട്ടിൽ സ്ത്രീകൾക്ക് ലൈംഗിക അതിക്രമത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ പുരുഷന്റെ ഒടുങ്ങാത്ത കാമാസക്തിക്ക് മൂക്ക് കയറിടണം കവി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക