Image

കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിന് എംപാഷ ഗ്ലോബല്‍ പ്രൊഫഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

Published on 05 October, 2020
കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിന് എംപാഷ ഗ്ലോബല്‍ പ്രൊഫഷണല്‍ കമ്മിറ്റി നിലവില്‍ വന്നു
ചിക്കാഗോ: ലോക മലയാളി വീടുകളിലെ ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി വിഭാവനം ചെയ്ത 'എംപാഷ ഗ്ലോബലി'ന്റെ 47 അംഗ പ്രഫഷണല്‍ കമ്മിറ്റി സേവന സന്നദ്ധമായി നിലവില്‍ വന്നു. ഫോമാ, ഫൊക്കാന എന്നീ ഫെഡറേഷനുകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ളവരെയും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക സാംസ്‌കാരിക മാധ്യമ സംഘടനകള്‍ക്ക് നേതൃത്വം നല്‍കി സമൂഹത്തിന്റെ അംഗീകാരത്തിന് അര്‍ഹരായിട്ടുള്ളവരെയുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ ഡോ. സാറാ ഈശോ, ഡോ. ബോബി വര്‍ഗീസ് (ഫ്‌ളോറിഡ), സ്മിത വെട്ടുപാറപ്പുറം (ലോസ് ആഞ്ചലസ്), ഡോ. അജിമോള്‍ പുത്തന്‍പുര (ചിക്കാഗോ) എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിലെ ഗാര്‍ഹിക പീഡനം ഉന്മൂലനം ചെയ്യുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ ആത്യന്തികമായ ലക്ഷ്യം. ബോധവത്ക്കരണം ആണ് സുപ്രധാന ദൗത്യം. കമ്മിറ്റിയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള സൈക്കോളജിസ്റ്റുകള്‍, സൈക്യാര്‍ട്ടിസ്റ്റുകള്‍, മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, നിയമവിദഗ്ദ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലിങ്ങ് വിദഗ്ധര്‍ തുടങ്ങി സമസ്ത മേഖലകളിലേയും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിക്കൊണ്ട് എംപാഷ ഗ്ലോബല്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.

മറ്റു കമ്മിറ്റി അംഗങ്ങള്‍:
* ഡോ. എം.വി പിള്ള, * ഡോ. എല്‍സി ദേവസ്സി, * ഡോ. ദിവ്യ വള്ളിപ്പറമ്പില്‍, * ഡോ. റോയി തോമസ്,* ഡോ. രേണു തോമസ്, * ഡോ. അഞ്ജു കോരുത്, * ഡോ. ലിബി വര്‍ഗ്ഗീസ്,* ഡോ. ബിജു പൗലോസ്,* ഡോ. എം.പി ജോസഫ്,* ഡോ. ലിസ്സി ജോസഫ്,* ഡോ. ബിനോയ് ജോര്‍ജ്,* ഡോ. അലക്‌സ് തോമസ്,* ഡോ. എഡ്വിന്‍ സൈമണ്‍,* ഡോ. രേഖാ മേനോന്‍,* ഡോ. സുനിതാ ചാണ്ടി,* ഡോ. മനീഷ് നായര്‍,* ഡോ. ആനി തോമസ്,* സി. ഗ്രെയ്‌സ് കൊച്ചുപറമ്പില്‍ എസ്.ഐ.സി,* സിമി ജെസ്റ്റോ,* റെനി പൗലോസ്,* ജോസ് കോലഞ്ചേരി,* ബീനാ തോമസ് കൊച്ചുവീട്ടില്‍,* മറിയാമ്മ പിള്ള,* സില്‍വിയ അനിറ്റ്,* ഷോമാ വാച്ചാച്ചിറ,* മാര്‍ലി ജിബി,* ജെസി കുര്യന്‍,* ജോമോന്‍ തെക്കേത്തൊട്ടിയില്‍.

അറ്റോര്‍ണീസ്: * റാം ചീരത്ത് * ജിമ്മി വാച്ചാച്ചിറ. ലോ എന്‍ഫോഴ്‌സ്‌മെന്റ്: * അനു സുകുമാര്‍, * ടൈസണ്‍ മാത്യു, * റ്റോമി മേത്തിപ്പാറ * തൊമ്മി ഉമ്മന്‍. വെബ്‌സൈറ്റ്: * ബിനു ജോസഫ്. മീഡിയ പാര്‍ട്ണര്‍:* ജോര്‍ജ് ജോസഫ്, * അനില്‍ മറ്റത്തില്‍കുന്നേല്‍, * ബിജു സക്കറിയ, * സൈമണ്‍ വളാച്ചേരില്‍, * ഡോ. ജോര്‍ജ് കാക്കനാട്ട്, * സുനില്‍ തൈമറ്റം, * ജോസ് ചെന്നിക്കര, * നിര്‍മ്മല ജോസഫ്, * എ.എസ് ശ്രീകുമാര്‍.

കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിനും അതുവഴി ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധതയോടെ സജ്ജമായിട്ടുള്ള ഈ കമ്മിറ്റി ഗാര്‍ഹിക പീഡനം പൂര്‍ണ്ണമായും ഒഴിവാക്കാമെന്ന് ഉറച്ച് വിശ്വസിക്കുന്നു. വിശ്വാസം, സ്വീകാര്യത, ആദരവ് എന്നിവയാണ് എംപാഷ ഗ്ലോബലിന്റെ തത്വസംഹിത. ബോധവത്ക്കരണത്തിലൂടെ അസാന്മാര്‍ഗിക പ്രവണതകള്‍ തടയുക, ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമത്തിന്റെ കനത്ത സുരക്ഷ ഉറപ്പാക്കുക, വ്യക്തികള്‍ക്ക് നേരായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നിവയാണ് എംപാഷയുടെ കര്‍മ്മപദ്ധതികള്‍. ഓണ്‍ലൈന്‍ സെമിനാറുകളും കൃത്യമായ ഇടവേളകളില്‍ നടത്തുന്നതായിരിക്കും. തുടക്കത്തില്‍ മാസത്തില്‍ ഒരു സൂം മീറ്റിംഗാണ് നടത്തുക. പിന്നീടത് വര്‍ദ്ധിപ്പിക്കും.

മീറ്റിംഗുകളില്‍ കൃത്യമായ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുക എന്നത് പ്രൊഫഷണല്‍ കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്വമാണ്. എംപാഷ ഗ്ലോബല്‍ എന്ന സന്നദ്ധ സേവന പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് കമ്മിറ്റി അംഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും നിസ്തുലമായ പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യപ്പെടുന്നു.

ഈ ഉദ്യമത്തിലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നിങ്ങളുടെയെല്ലാം സജീവമായ പങ്കാളിത്തമാണ് ഇതിന്റെ വിജയത്തിന്റെ ആധാരശില. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ എല്ലാ മനസ്സുകളിലേക്കും സ്വപ്നസുന്ദരമായ ജീവിതത്തിന്റെ ദീപശിഖയുമായി ഇറങ്ങിച്ചെല്ലുക എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. ഇത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് പാര്‍ക്കാം നൈര്‍മ്മല്ല്യമുള്ള കുടുംബങ്ങളില്‍.

ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ഈ സംരംഭത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973  
വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952    
കുടുംബ ബന്ധങ്ങളുടെ ശാക്തീകരണത്തിന് എംപാഷ ഗ്ലോബല്‍ പ്രൊഫഷണല്‍ കമ്മിറ്റി നിലവില്‍ വന്നു
Join WhatsApp News
Johny Chacko Mattom 2021-01-09 02:17:28
Reji Parakn from Melbourne informed me about your new venture Wish you all the very best and please get in touch with me if you need any help or support for counselling. Please visit my website changelifevictoria.com.au for more info
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക