Image

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമര്‍ശനം

Published on 05 October, 2020
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്; വ്യാപക വിമര്‍ശനം

ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ, പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഡോണാള്‍ഡ് ട്രംപിന്‍റെ കാര്‍ യാത്ര. തന്‍റെ ആരോഗ്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു ട്രംപിന്‍റെ യാത്രയെങ്കിലും, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആശുപത്രിക്കു പുറത്തിറങ്ങിയതില്‍ ആരോഗ്യവിദഗ്‍ധരും പൊതുസമൂഹവും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.

 പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 


മുഖ്യ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 


ട്രംപ് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.


അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.


ട്രംപിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്‌ വീഡിയോ സന്ദേശത്തിലൂടെ ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
ആനിമോള്‍ TX 2020-10-05 11:10:40
ലോകത്തിൽ ഉള്ള എല്ലാവരെയും ഷിറ്റ് എന്ന് വിളിക്കുന്ന ഡൊണാൾഡ് ഇത്രയും കാലമായിട്ടു എന്നെങ്കിലും പൂട്ടിനെതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. ഹോസ്പിറ്റലിൽ ഇരുന്നു വെള്ള പേപ്പറിൽ ട്രമ്പ് വരക്കുന്ന പടം മകൾ പോസ്റ്റ് ചെയിതു. ഷാർപ്പികൊണ്ട് ഗോൾഫ് കാർട്ട് വരച്ചുകളിക്കുകയായിരുന്നു. ഹോസ്പിറ്റലിന് മുൻപിൽ കൂടിയ ട്രംപ് കെൽട്ടിൽ പെട്ട ഒരുവൻ; ട്രംപിനുവേണ്ടി മരിക്കാൻ തയ്യാർ എന്ന് പറഞ്ഞു- സി സ്പാൻ റിപ്പോർട്ട്. മാസ്ക് ഇല്ലാതെ കൂടിയ ട്രംപ് കെൽട്ടിൽ രണ്ടു മൂന്നു മലയാളി മോന്തയും ഉണ്ടായിരുന്നു. ഒരുത്തൻ ക്ളോറാക്സ് ബ്ലീച് പൊക്കി കാണിച്ചു. ആ വഴിക്ക് അങ്ങ് പോയാൽ മതിയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. ഡിബേറ്റിൻ്റെ അന്ന് ബേസ്സ്മെൻറ്റിൽ കിടന്നു ഭയങ്കര ബഹളം ആയിരുന്നു, കിടക്കുന്ന പഴഞ്ചൻ കൗച്ചു വലിച്ചു കീറി അന്ന് വീടും വിട്ടു എന്ന് അവർ പറഞ്ഞു. അതാണ് ഇപ്പോൾ ഇ മലയാളിൽ കാണാത്തതു.
democRats 2020-10-05 13:01:19
ചൈനക്കെതിരെ വാ തുറക്കാൻ ഉറക്കം തൂങ്ങിക്കു കഴിയില്ല കാരണം ഹണ്ടർ ബൈഡന്റെ ബിസിനസ് സാംബ്രാജ്യമെല്ലാം തകരും.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ, മറുപടി ഇല്ലാത്തപ്പോൾ ഷട്ട് അപ്പ് പറയാൻ മാത്രമേ കഴിയൂ.
TRUMP VS BIDEN 2020-10-05 15:57:30
You have no clue about ISIS or international politics. Most Texans are large. Not sure about this lady from Texas. Only thing one can conclude is that her peanut brain has shifted from the top to somewhere in the middle of the body. Please be careful. Don't sit.
Sunitha 2020-10-05 17:23:32
This man is loco! We need to forget about Trump's covid media stunts and focus on his tax fraud, Russia collusion, failure on the pandemic, and his proud boys debacle at the debate.
SP 2020-10-05 17:29:58
ചൈനയ്ക്കെതിരെ പോരാടിയ ആൾ മുന്ന് ദിവസമായി ചൈന വൈറസുമായി പോരാടി ആശുപത്രിയിൽ !
Spitting on my father's grave 2020-10-05 21:49:01
'Spitting on my father's grave': Doctor slams Trump's Walter Reed parade
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക