Image

കര്‍ദ്ദിനാള്‍ മാര്‍ ജാര്‍ജ്ജ് ആലഞ്ചേരിക്ക് ഫിലഡല്‍ഫിയായില്‍ വമ്പിച്ച സ്വീകരണം

ജോസ് മാളേയ്ക്കല്‍ Published on 07 June, 2012
കര്‍ദ്ദിനാള്‍ മാര്‍ ജാര്‍ജ്ജ് ആലഞ്ചേരിക്ക് ഫിലഡല്‍ഫിയായില്‍ വമ്പിച്ച സ്വീകരണം
ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് അത്യൂന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഫിലഡല്‍ഫിയായിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍, ക്‌നാനായ കാത്തോലിക്കര്‍ സംയുക്തമായി സ്വീകരണം നല്‍കുന്നു. ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ സീറോമലബാര്‍ പള്ളിയില്‍ വച്ചായിരിക്കും സ്വീകരണവും, ഹെറിറ്റേജ് ഡേ ആഘോഷങ്ങളും അരങ്ങേറുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ്പും, തുടര്‍ന്ന് കര്‍ദ്ദിനാളും ആയശേഷം ആദ്യമായിട്ടാണ് മാര്‍ ആലഞ്ചേരി ഫിലഡല്‍ഫിയാ സന്ദര്‍ശിക്കുന്നത്.

ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ശനിയാഴ്ച്ച രാവിലെ ഒമ്പതു മണിക്ക് മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സീറോ മലബാര്‍ ദേവാലയ കവാടത്തില്‍ നിരവധി വൈദികരും, സന്യസ്തരും, ഫിലാഡല്‍ഫിയാ ആര്‍ച്ചുബിഷ്പ്പിന്റെ പ്രതിനിധികളും, അല്‍മായ പ്രമുഖരും, സിവിക് ലീഡേഴ്‌സും, കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കും.

പത്തുമണിക്ക് അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയില്‍ ബിഷപ്പുമാര്‍, കാത്തലിക് അസോസിയേഷന്റെ സ്പിരിച്ചല്‍ ഡയറക്ടര്‍മാരായ റവ. ഫാ. ജോണ്‍ മേലേപ്പുറം(സെന്റ് തോമസ് സീറോമലബാര്‍ ഇടവക വികാരി), റവ. ഫാ. മാത്യൂ മണക്കാട്ട്(സെ. ജൂഡ് സീറോ മലങ്കര ഇടവക വികാരി), റവ. ഫാ. രാജു പിള്ള(ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍) എന്നിവരും, സെ.ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് പാരീഷ് പാസ്റ്റര്‍ റവ. മോണ്‍. പോള്‍ ഡഗര്‍ട്ടി എന്നിവരും മറ്റു കത്തോലിക്കാ വൈദികരും പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ പെന്‍സില്‍വേനിയാ ഗവര്‍ണറുടെയും, ഫിലഡല്‍ഫിയാ മേയറുടെയും പ്രതിനിധികള്‍, സമൂഹത്തിലെ മുഖ്യധാരാനേതാക്കന്മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് 1970 കളില്‍ ഫിലാഡല്‍ഫിയായിലെത്തി മലയാളി ക്രൈസ്തവ സമൂഹവളര്‍ച്ചക്ക് കാരണക്കാരായ കാത്തലിക് പയനിയേഴ്‌സിനെ ഉചിതമായി ആദരിക്കും.

സീറോ മലബാര്‍, സീറോ മലങ്കര, ക്‌നാനായ, ലാറ്റിന്‍ കാത്തോലിക്കാ സമുദായങ്ങളുടെ വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ മാനിച്ചുകൊണ്ട് അവരവരുടെ തനിമകള്‍ മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും, ഓരോ സമുദായത്തിന്റെയും തനതായ പൈതൃകവും, വിശ്വാസ പാരമ്പര്യങ്ങളും, വരും തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2010 ല്‍ റവ.ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ മുദ്രാവാക്യം “പല ആചാരങ്ങള്‍, ഒരേ വിശ്വാസം” എന്നതാണ്.

ഈ വര്‍ഷത്തെ പരിപാടികള്‍ പൂര്‍വാധികം ഭംഗിയാക്കുന്നതിനായി ഐ.എ.സി.എ. പ്രസിഡന്റ് ഓസ്റ്റിന്‍ ജോണ്‍, സെക്രട്ടറി ഡോ. ജെയിംസ് കുറിച്ചി, ട്രഷറര്‍ സണ്ണി പടയാറ്റി എന്നിവരുടെ നേതൃത്വത്തില്‍ നാലു ഇടവകകളിലെയും ട്രസ്റ്റിമാരെയും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിന്‍സന്റ് ഇമ്മാനുവല്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസ് മാളയേക്കല്‍, ജോര്‍ജ് നടവയല്‍, ഡെയ്‌സി തോമസ്, ഫിലിപ്പ് ജോണ്‍, ചാര്‍ളി ചിറയത്ത്, ബ്രിജറ്റ് വിന്‍സന്റ്, സണ്ണി പാറയ്ക്കല്‍, ബിജു കുരുവിള, മോളി രാജന്‍, ജോസ് പാലത്തിങ്കല്‍, ജറി ജോര്‍ജ്, ജയ്‌സണ്‍ പൂവത്തിങ്കല്‍, ടോമി അഗസ്റ്റിന്‍, ജേക്കബ് തോമസ്, ഫിലിപ്പ് എടത്തില്‍, ജോണ്‍ ചാക്കോ, ലിസ് ഓസ്റ്റിന്‍, നിമ്മി ബാബു, കുര്യന്‍ ചിറയ്ക്കല്‍, ക്ലാര മുണ്ടയ്ക്കല്‍, ടെസി മാത്യൂ, ജോസ് കുന്നേല്‍, ആന്‍സമ്മ ചാരാത്ത്, ജിഷ നെടുംചിറ, രാജു ജോസഫ്, സുനിതാ ജോയി, മേരിക്കുട്ടി മന്നാട്ട്, രാജമ്മ എടത്തില്‍ എന്നിവരാണ് വിവിധ
കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നത്.
കര്‍ദ്ദിനാള്‍ മാര്‍ ജാര്‍ജ്ജ് ആലഞ്ചേരിക്ക് ഫിലഡല്‍ഫിയായില്‍ വമ്പിച്ച സ്വീകരണം
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കര്‍ദ്ദിനാള്‍ മാര്‍ ജാര്‍ജ്ജ് ആലഞ്ചേരിക്ക് ഫിലഡല്‍ഫിയായില്‍ വമ്പിച്ച സ്വീകരണം
ഐ.എ.സി.എ. കമ്മിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക