Image

ട്രംപിന് രോഗമുക്തി ആശംസിച്ച് മോദിയും റാം നാഥ് കോവിന്ദും

പി.പി.ചെറിയാൻ Published on 05 October, 2020
ട്രംപിന് രോഗമുക്തി ആശംസിച്ച് മോദിയും റാം നാഥ് കോവിന്ദും
വാഷിങ്ടൻ ∙ കോവിഡ് 19 ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനും വൈറ്റ് ഹൗസിൽ കഴിയുന്ന അദ്ദേഹത്തിന്റെ പത്നി മെലേനിയ ട്രംപിനും എത്രയും വേഗം രോഗമുക്തി ലഭിക്കട്ടേയെന്ന് ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടം രാഷ്ട്രപതി റാംനാഥ് കോവിന്ദും സന്ദേശമയച്ചു. ഞങ്ങളുടെ പ്രാർഥന എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഇരുവരും ട്വീറ്റ് ചെയ്യുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപിനെ മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് മിലിറ്ററി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ട്രംപ് അതിവേഗം സുഖംപ്രാപിക്കുന്നതായി അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാരുടെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച പ്രസിഡന്റിന് നേരിയ പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ ഇന്ന് അദ്ദേഹം ഒക്സിജന്റെ സഹായമില്ലാതെയും പൾസും പ്രഷറും എല്ലാം സാധാരണ നിലയിൽ ആയെന്നും ഡോക്ടർമാർ പറഞ്ഞു.
കോവിഡിനു ഇപ്പോൾ നൽകുന്ന മരുന്നുകൾ ആദ്യത്തെ അഞ്ചു ദിവസം വേണ്ടിവരുമെന്നും സാധാരണ നിലയിൽ അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ പൂർണ രോഗമുക്തി നേടുമെന്നുമാണ് ഡോക്ടർമാരുടെ പ്രതീക്ഷ.
ട്രംപിന് രോഗമുക്തി ആശംസിച്ച് മോദിയും റാം നാഥ് കോവിന്ദുംട്രംപിന് രോഗമുക്തി ആശംസിച്ച് മോദിയും റാം നാഥ് കോവിന്ദും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക