Image

ദുബായില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുവൈറ്റില്‍ എത്തിക്കാന്‍ നടപടി വേണം: കെകെഎംഎ

Published on 04 October, 2020
 ദുബായില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുവൈറ്റില്‍ എത്തിക്കാന്‍ നടപടി വേണം: കെകെഎംഎ

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ എത്തിയശേഷം , ദുബായ് കുവൈറ്റ് റൂട്ടില്‍ വിമാന സര്‍വീസിന്റെ അപര്യാപ്തതയും ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ധനയും കാരണം തുടര്‍യാത്ര സാധ്യമാവാതെ ദുബായില്‍ തങ്ങുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെകെഎംഎ ആവശ്യപ്പെട്ടു.

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്ന് നേരിട്ട് വിമാന സര്‍വീസിനു ഇതുവരെയായും കുവൈറ്റ് അനുമതി നല്‍കിയിട്ടില്ല .അതേസമയം ദുബായ് പോലെ ഇതര രാജ്യങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ചാല്‍ കുവൈറ്റിലേക്ക് വരാന്‍ തടസമില്ല .
മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഇതിനകം ഈ വഴി സ്വീകരിച്ചു കുവൈറ്റില്‍ എത്തിയിട്ടിയിട്ടുണ്ട് . എന്നാല്‍ നൂറുകണക്കിനാളുകള്‍ ഇപ്രകാരം കുവൈറ്റിലേക്ക് വരാന്‍ ദുബായിയെ ഇടത്താവളമാക്കിയതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി വര്‍ധിപ്പിച്ചതോടെ യാത്രക്കാര്‍ വെട്ടിലാവുകയായിരുന്നു . 80 മുതല്‍ 100 വരെ ഉണ്ടായിരുന്ന ടിക്കറ്റിനു ഇപ്പോള്‍ 300 ദിനാര്‍ വരെയാണ് നിരക്ക് ഈടാക്കുന്നത്. ഇതിനോടകം ദുബായില്‍ എത്തിച്ചേര്‍ന്ന ഭൂരിഭാഗത്തിനും ഇത്രയും പണം കൈവശമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ടു പ്രത്യേക വിമാന സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയാല്‍ മാത്രമേ ദുബായില്‍ കുടുങ്ങിയവര്‍ക്കു കുവൈറ്റില്‍ എത്തുവാന്‍ കഴിയൂ. അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സാമൂഹ്യ സംഘടനകള്‍ക്കു ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുവാനുള്ള അനുമതി നല്‍കണമെന്ന്
കെകെഎംഎ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക