Image

ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ വ്യത്യസ്ത വിവരങ്ങളുമായി ഡോക്ടര്‍മാര്‍

Published on 04 October, 2020
ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ വ്യത്യസ്ത വിവരങ്ങളുമായി ഡോക്ടര്‍മാര്‍

കോവിഡ് ബാധിതനായ  പ്രസിഡന്റ്  ട്രംപിന്റെ ആരോഗ്യ നിലയെക്കുറിച്ച്‌ വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി വിദഗ്ദര്‍. അടുത്ത 48 മണിക്കൂര്‍ പ്രധാനമാണെന്നും പ്രസിഡന്റിന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കേണ്ടി വന്നുവെന്നുമാണ് ഒരു റിപ്പോര്‍ട്ട്. 


എന്നാല്‍ മറ്റൊരു സംഘം ഡോക്ടര്‍മാര്‍ പറഞ്ഞത് പ്രസിഡന്റിന്റെ ആരോഗ്യ നില പൂര്‍ണമായും തൃപ്തികരമാണെന്നാണ്. ഇതിനിടെ താന്‍ ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തുമെന്ന ട്രംപിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു.


വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലെ ഡോക്ടര്‍ സീന്‍ കോണ്‍ലെയാണ്പ്രസിഡന്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നറിയിച്ച്ത്. 

എന്നാല്‍ വൈറ്റ് ഹൗസില്‍നിന്നുള്ള വിശദീകരണമാണ് പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച്‌ ഭിന്നമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 48 മണിക്കൂര്‍ പ്രധാനമാണെന്നും അദ്ദേഹം പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കുന്നത് എപ്പോഴായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മെഡോസ് പറഞ്ഞത്. 


ഇതിനിടയിലാണ് താന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമുള്ള വീഡിയോ പുറത്തുവന്നത്. ആശുപത്രിയില്‍നിന്ന് തന്നെയാ്ണ് പ്രസിഡന്റിന് ഓക്‌സിജന്‍ നല്‍കേണ്ടി വന്ന കാര്യവും പുറത്തുവന്നത്.


74 വയസ്സും ആവശ്യത്തിലേറെ വണ്ണവും ഉള്ളതിനാല്‍ ട്രംപ് കോവിഡ് മാനദണ്ഡപ്രകാരം ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രോഗിയാണ്.

വ്യാഴാഴ്ചയാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് പ്രചാരണം അന്തിമ ഘട്ടതത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ട്രംപ് രോഗബാധിതനാകുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക