Image

ട്രംപിന് രോഗവിമുക്തി ആശംസിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും

പി.പി. ചെറിയാന്‍ Published on 04 October, 2020
ട്രംപിന് രോഗവിമുക്തി ആശംസിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും
വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് മേരിലാന്‍ഡ് വാള്‍ട്ടര്‍ റീഡ് നേവല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും, വൈറ്റ് ഹൗസില്‍ കഴിയുന്ന മെലാനിയ ട്രംപിനും എത്രയും വേഗം രോഗവിമുക്തി ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും സന്ദേശം അയിച്ചു. ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഒക്‌ടോബര്‍ രണ്ടിന് ഇരുവരും ട്വീറ്റ് ചെയ്തു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ട്രംപ് അതിവേഗം സുഖം പ്രാപിക്കുന്നതായി ഒക്‌ടോബര്‍ മൂന്നിന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ വിദഗ്ധ ടീം രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച പ്രസിഡന്റിന് നേരിയ പനിയും, ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നുവെന്നും, എന്നാല്‍ ഇന്ന് അദ്ദേഹം ഓക്‌സിജന്റെ സഹായമില്ലാതെയും, പള്‍സും, പ്രഷറുമെല്ലാം സാധാരണനിലയിലായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡിനുള്ള മരുന്നുകള്‍ ആദ്യത്തെ അഞ്ചുദിവസം വേണ്ടിവരുമെന്നും, സാധാരണ നിലയില്‍ അഞ്ചു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ണ രോഗവിമുക്തി നേടുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ട്രംപിന് രോഗവിമുക്തി ആശംസിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക