Image

ഗാന്ധിജയന്തിയാഘോഷവും പ്രതിഷേധ യോഗവും, ഐഒസി (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സമ്മേളനവും ഞായറാഴ്ച

Published on 04 October, 2020
ഗാന്ധിജയന്തിയാഘോഷവും പ്രതിഷേധ യോഗവും, ഐഒസി (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സമ്മേളനവും ഞായറാഴ്ച
ഹൂസ്റ്റണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 -മത് ജന്മദിനത്തോടനുമ്പന്ധിച്ച്  ഐഒസി (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഗാന്ധിജയന്തി  സമ്മേളനം നടത്തുന്നു. ഒക്ടോബര്‍ 4 നു ഞായറാഴ്ച വൈകുന്നരം 5 മണിക്കാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

4419,Ludwig Lane, Stafford Texas, 77477ല്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ക്രൂരമായി നേരിട്ട് അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് പോലീസിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തും.

കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപ്പെടുന്നത്. പ്രസ്തുത സമ്മേളനത്തിലേക്ക്  ഏവരെയും സഹര്‍ഷം സ്വാഗതം സ്വാഗതം ചെയ്യുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബി മണക്കുന്നേല്‍ 713 291 9721, തോമസ് ഒലിയാംകുന്നേല്‍  713 679 9950, വാവച്ചന്‍ മത്തായി  832 468 3322, എബ്രഹാം തോമസ് 832 922 8187.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക