Image

പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതായി ഡോക്ടർ

Published on 03 October, 2020
പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതായി ഡോക്ടർ
ബെഥേസ്‌ഡേ, മെരിലാൻഡ്: കാര്യങ്ങൾ ശരിയായി നടക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് വാൾട്ടർ റീഡ് നേവൽ ആശുപത്രിയിൽ നിന്ന് ട്വീറ്റ് ചെയ്തു.

'എല്ലാം നന്നായി പോകുന്നു' രാത്രി 11:30 ന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. 'എല്ലാവർക്കും നന്ദി. സ്നേഹം!!'

അതേസമയം, ട്രംപ് തന്റെ ആദ്യത്തെ ഡോസ്  റെമഡീസിവിർ  തെറാപ്പി പൂർത്തിയാക്കിയിട്ടുണ്ടെന്നും സുഖമായി വിശ്രമിക്കുകയാണെന്നും ഡോക്ടർ പറഞ്ഞു.

റെമഡീസിവിർ  തെറാപ്പി ഇപ്പോഴും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കഠിനമായ അസുഖമുള്ള കൊറോണ  രോഗികളിൽ മരണം കുറയ്ക്കുന്നതിനു ഈ മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഘുവായ കേസുകളിൽ ഈ മരുന്ന് കൊടുക്കുന്നത് എത്ര നല്ലതാണെന്നു ഇപ്പോഴും പഠനം നടക്കുകയാണ് . അതിനാൽ ഈ മരുന്ന് കൊടുത്തത് ശ്രദ്ധേയമാണ്.

പ്രസിഡന്റ് വളരെ നന്നായി  മുന്നേറുന്നുവെന്ന്  റിപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷമമുണ്ട്- നേവി കമാൻഡർ കൂടിയായ ഡോ.  സോൺ പി. കോൺലി പറഞ്ഞു. അദ്ദേഹത്തിന്  പ്രത്യേകിച്ച് ഓക്സിജനും ആവശ്യമില്ല- ഡോക്ടർ കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ  പ്രസിഡന്റ് ഉത്സാഹഭരിതനാണ്. തനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി അറിയിക്കുവാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്- കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി  ട്വീറ്റ്  ചെയ്തു. നമ്മുടെ പ്രസിഡന്റ് കരുത്തനാണ്. അദ്ദേഹം കൊറോണയെ അതിജീവിക്കും. 

74 കാരനായ ട്രംപ് പ്രത്യേക പ്രസിഡൻഷ്യൽ സ്യൂട്ട് റൂമുകളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ആശുപത്രിയിൽ തുടരുമെന്ന് വൈറ്റ്  ഹൌസ്   പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പ്രസ്താവനയിൽ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക