Image

അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 6.5% ദാരിദ്ര്യരേഖക്ക് താഴെയെന്നു സർവ്വേ

പി.പി.ചെറിയാൻ Published on 03 October, 2020
അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 6.5% ദാരിദ്ര്യരേഖക്ക് താഴെയെന്നു സർവ്വേ
സാൻഫ്രാൻസിസ്ക്കൊ ∙ അമേരിക്കയിൽ 4.2 മില്യൺ ഇന്ത്യൻ അമേരിക്കൻ വംശജരിൽ 6.5 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണെന്ന് ഒക്ടോബർ 1ന് പ്രസിദ്ധീകരിച്ച സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ജോൺ ഹോപ്കിൻസ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡിസിലെ ഗവേഷകരായ ദേവേഷ് കപൂർ, ജെഷൻ ബജവാറ്റ്(JASHAN BAJWAAT)എന്നിവരാണ് പുതിയ സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗങ്ങളിൽ മധ്യവർത്തികളായ ഇന്ത്യൻ വംശജരുടെ വാർഷിക വരുമാനം 120,000 ഡോളറായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. യുഎസ് സെൻസസ്സ് ഡാറ്റായനുസരിച്ച് 4.2 മില്യൺ ഇന്ത്യൻ അമേരിക്കരിൽ 250,000 പേർ ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്.
പഞ്ചാബി– ബാംഗാളി വിഭാഗത്തിലാണ് ഇത്തരക്കാർ കൂടുതലുള്ളതെന്നും ഏഷ്യൻ പ്രോഗ്രാം ഡയറക്ടർ ദേവേഷ് കപൂർ പറയുന്നു.
അമേരിക്കയിൽ നാശം വിതച്ച കോവിഡ്19 മഹാമാരിയെ തുടർന്ന് തകർന്ന ആരോഗ്യ– സാമ്പത്തിക മേഖല ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ സമൂഹത്തെയാണ്. എന്നാൽ അമേരിക്കിയലെ വൈറ്റ്– ബ്ലാക്ക് –ഹിസ്പാനിക് വിഭാഗം ഇന്ത്യൻ വംശജരേക്കാൾ കൂടുതൽ മഹാമാരിയുടെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരാണെന്ന് സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കൻ ലേബർ ഫോഴ്സിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ നല്ലൊരു ശതമാനം ഇന്ത്യൻ അമേരിക്കൻ വംശജർ അവരുടെ പരിധിയിൽ ഉൾപ്പെടുന്നില്ലെന്നും മാത്രമല്ല കൃത്യമായ രേഖകൾ ഇല്ലാതെ അമേരിക്കയിലേക്ക്  അനധികൃതമായി അനധികൃതമായി കുടിയേറിയവരാണെന്നുമാണ് പഠന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 6.5% ദാരിദ്ര്യരേഖക്ക് താഴെയെന്നു സർവ്വേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക