Image

ആമസോൺ ജീവനക്കാരിൽ 20,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പി.പി.ചെറിയാൻ Published on 03 October, 2020
ആമസോൺ ജീവനക്കാരിൽ 20,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂയോർക്ക്:- അമേരിക്കയിൽ പ്രവർത്തിക്കുന്ന ആമസോൺ കമ്പനിയിലെ 20,000 പേർക്കു കോവി ഡ് 19 സ്ഥിരീകരിച്ചതായി കമ്പനി അധികൃതർ ഒക്ടോബർ 1 - ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 
കോവിഡ് മഹാമാരിയെ തുടർന്ന് ഏറ്റവും അധികം ലാഭം കൊയ്യുന്ന കമ്പനിയാണ് ആമസോൺ മാർച്ച് മാസം മുതൽ കമ്പനിയിൽ 1372000 ജീവനക്കാരെ നിയമിച്ചിരുന്നു. ഓൺലൈനിലൂള്ള വ്യാപാരം വർദ്ധിച്ചതാണ് ആമസോണിന്റെ ലാഭം വർദ്ധിപ്പിച്ചത്.
അമേരിക്കയിലെ മിക്കവാറും കമ്പനികൾ ലോക്ക് ഡൗണിലായപ്പോൾ തുറന്നു പ്രവർത്തിച്ച കമ്പനിയാണ് ആമസോൺ ആമസോണിലെ ജീവനക്കാർ ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിച്ചിരുന്നത് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായ പാലിക്കാതെയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ കമ്പനി അധികൃതർ ആരോപണം നിഷേധിച്ചു.
ആമസോണിൽ 1.37 മില്യൻ ജോലിക്കാരുള്ളതിൽ 1.47 ശതമാനത്തിന് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും കമ്പനി വക്താവ് അറിയിച്ചു. ഇതിൽ എട്ടു പേർ മരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
മറ്റൊരു വൻകിട സ്ഥാപനമായ വാൾമാർട്ടിലെ 1.5 മില്യൻ ജീവനക്കാരിൽ ഒരു ശതമാനം പേർക്ക് കോവിഡ് രോഗം ബാധിച്ചിരുന്നു.
ആമസോൺ 650 ഫെസിലിറ്റികളിലായി പ്രതിദിനം 50,000 ടെസ്റ്റുകൾ നടത്തുന്നുണ്ടെന്നും ജീവനക്കാർക്ക് പരമാവധി ചികിൽസാ സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ആമസോൺ ജീവനക്കാരിൽ 20,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക