Image

കോവിഡ് പരിശോധനക്കു ശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്ത്; സ്ത്രീ ആശുപത്രിയിൽ

പി.പി.ചെറിയാൻ Published on 03 October, 2020
കോവിഡ് പരിശോധനക്കു ശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്ത്; സ്ത്രീ ആശുപത്രിയിൽ
ടൊറന്റോ  ∙ ഹെർണിയ സർജറിക്ക് മുൻപ് കോവിഡ് പരിശോധനക്ക് വിധേയയായ 40 വയസ്സുകാരിയുടെ നാസാ ദ്വാരത്തിലൂടെ സെറിബ്രൽ ഫ്ലൂയ്ഡ് പുറത്തേക്കു വന്ന അസാധാരണ സംഭവവികാസത്തെ തുടർന്ന് ഇവരെ കൂടുതൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി ഓഫ് അയോവ ഹോസ്പിറ്റൽ ഒക്ടോബർ 1ന് പുറത്തിറക്കിയ ജർണലിൽ പറയുന്നു.
നാസാദ്വാരത്തിൽ സ്വാബ് ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ മൂക്കിൽ വളർന്നുവന്നിരുന്ന മാംസത്തിൽ തട്ടിയതാണു സെറിബ്രൊ സ്പയ്നൽ ഫ്ലൂയിഡും, ബ്രെയ്ൻ ടിഷ്യൂസും പുറത്തേക്കൊഴുകാൻ കാരണമായതെന്നാണ് വിദഗ്ധാഭിപ്രായം. പരിശോധനക്കുശേഷം ഇവരുടെ മൂക്കിലൂടെ ദ്രാവകം പുറത്തുവരികയും വായിൽ പ്രത്യേക മെറ്റാലിക് ടേസ്റ്റും തലവേദനയും കഴുത്തിൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്.
സിടി സ്കാനിൽ 1.8 സെന്റീമീറ്റർ സഞ്ചി പോലുള്ള മാംസം നേസൽ കാവിറ്റിയിലേക്ക് വളർന്നുവന്നതായി കണ്ടെത്തി.ശക്തിയായി മൂക്കിൽ സ്വാമ്പ് ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അവിടെ വളർന്നു വന്നിരുന്ന കോശങ്ങൾക്ക് തകരാർ
സംഭവിച്ചതാണ് കാരണമെന്ന് കണ്ടെത്തി. ഇതു അസാധാരണമായ ഒന്നാണെന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു.നാസൽ സ്വാബ് ഉപയോഗിച്ചു നടത്തിയ കോവിഡ് പരിശോധനകളിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സൈനസ് രോഗമുള്ളവർക്കും തലച്ചോറിൽ അസുഖമുള്ളവർക്കും നാസാ ദ്വാരത്തിലൂടെയുള്ള സ്വാമ്പ് ടെസ്റ്റ്  ഒഴിവാക്കുന്നതാണ് നല്ലതെന്നും കോവിഡ് കണ്ടെത്തുന്നതിന് മറ്റേതിങ്കിലും പരിശോധന നടത്തണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
കോവിഡ് പരിശോധനക്കു ശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്ത്; സ്ത്രീ ആശുപത്രിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക