Image

ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷനില്‍ വമ്പിച്ച മുന്നേറ്റം: ചാക്കൊ തോമസ്

മണ്ണിക്കരോട്ട് Published on 07 June, 2012
ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷനില്‍ വമ്പിച്ച മുന്നേറ്റം: ചാക്കൊ തോമസ്
ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനിലെ പ്രസിദ്ധമായ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അണിയിച്ചൊരുക്കുന്ന അനന്തപുരിയില്‍ അരങ്ങേറുന്ന പതിനഞ്ചാമത് ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ത്വരിതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതായി ചെയര്‍മന്‍ ചാക്കൊ തോമസ് അറിയിച്ചു. ഫൊക്കാനയുടെ നേതൃസമ്മേളനത്തില്‍ രജിസ്‌ട്രേഷന്റെ ക്രമങ്ങളെക്കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ചാക്കൊ തോമസ്.

ഫൊക്കാന മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ പതിനഞ്ചാമത് കണ്‍വന്‍ഷന്‍ എന്തുകൊണ്ടും പ്രാധാന്യമേറിയതാണെന്നും അതിനാല്‍തന്നെ രജിസ്‌ട്രേഷനില്‍ യാതൊരു പാകപ്പിഴയും ഉണ്ടാകാതെ സസൂഷ്മം ശ്രദ്ധിച്ച് തയ്യാറാക്കുകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അതിഥികള്‍ എത്തുമ്പോള്‍ അവരവരുടെ രജിസ്‌ട്രേഷന്‍ പാക്കറ്റുകള്‍, യാതൊരുവിധ ആശയക്കുഴപ്പത്തിനൊ സമയനഷ്ടത്തിനൊ വഴിയുണ്ടാക്കാതെ ലഭിക്കും. മാത്രമല്ല അവര്‍ക്ക് അനുവദിച്ചിട്ടുള്ള ഹോട്ടല്‍ മുറികള്‍ക്കുവേണ്ട നടപടിക്രമങ്ങള്‍ ചെയ്ത് മുറിയില്‍ എത്തിക്കുകയും ചെയ്യും. ആധുനിക രീതിയില്‍ തയ്യാറാക്കിയരിക്കുന്ന ഐ.ഡി. കാര്‍ഡും, ഐ.ഡി. ബാന്‍ഡായിരിക്കും എല്ലാംവര്‍ക്കും നല്‍കുന്നത്. അതിന്റെ സ്‌ക്കാനിംങ്ങിലൂടെ അതിഥികളുടെ കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കത്തക്ക വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കന്‍ മലയാളി കണ്‍വന്‍ഷനുകളില്‍ ഇതുവരെ ഉണ്ടാകാത്തതുപോലെ ഏറ്റവും ചിലവു കുറഞ്ഞ രജിസ്‌ട്രേഷനാണ് ഈ കണ്‍വന്‍ഷനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലു ദിവസത്തെ താമസം, ഭക്ഷണം, ബാങ്ക്വറ്റ്, മറ്റെല്ലാ പരിപാടികളുംകൂടി നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് കേവലം 1,200 ഡോളര്‍ മാത്രം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുടുംബസമേതം ആസ്വദിക്കാനുള്ള ഡാന്‍സ്, സംഗീതം, മിസ് ഫൊക്കാന, മിസ്റ്റര്‍ ഫൊക്കാന, മലയാളി മങ്ക മത്സരങ്ങളും കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും. കണ്‍വന്‍ഷന്റെ എല്ലാ ദിവസവും അവസാനിക്കുന്നത് നയനമനോഹരങ്ങളായ സ്റ്റേജ് ഷൊകളോടുകൂടിയായിരിക്കും. മൂന്നു ദിവസവും നാട്ടില്‍നിന്ന് വരുന്ന കലാകാരുടെ പരിപാടി ഉണ്ടായിരിക്കുന്നതാണ്.

യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുമായി വിപുലമായ പരിപാടികളും മത്സരങ്ങളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാസ്‌ക്കറ്റുബോള്‍ ടൂര്‍ണമെന്റു കൂടാതെ പ്രത്യേകം ബാന്ങ്ക്വറ്റ്, കലാപരിപാടികള്‍ അമേരിക്കയിലെ സംഗീതപ്രേമികള്‍ക്ക് ഹരമായി മാറിയിരിക്കുന്ന ഷരന്‍ മത്തായിയുടെ സംഗീതസന്ധ്യ എന്നുവേണ്ട യുവജനങ്ങള്‍ക്കുവേണ്ടി നിരവധി പരിപാടികളാണ് ഈ കണ്‍വന്‍ഷനില്‍ ഒരുക്കിയിരിക്കുന്നത്.

വിപുലമായ ഈ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ റിയലെസ്‌സ്റ്റേറ്റ് ബിസ്‌നസുകാരനും മലയാളി അസ്സോസിയേഷന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ചാക്കൊ തോമസ് ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. അതോടൊപ്പം ഇത്രയും വിപുലമായി ഒരുക്കിയിരിക്കുന്ന കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ടെന്നും ഹ്യൂസ്റ്റനില്‍ ഒരുക്കുന്ന അനന്തപുരിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. രജിസ്റ്റ്‌ട്രേഷന്, ചാക്കൊ തോമസ് 281 701 6152, mail: realtorthomas@ymail.com, online registration: www.fokanaonline.com
ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷനില്‍ വമ്പിച്ച മുന്നേറ്റം: ചാക്കൊ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക