Image

പ്രസിഡന്റ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പി പി ചെറിയാന്‍ Published on 02 October, 2020
പ്രസിഡന്റ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാഷിംഗ്ടണ്‍ ഡി സി: കോറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനക്കായി പ്രസിഡന്റ് ട്രമ്പിനെ മെരിലാന്‍ഡിലെ ബെതസ്ദയിലുള്ള വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

വൈറ്റ് ഹൗസില്‍ നിന്നും വൈകീട്ട് ആറയോടെയാണ് ഹെലികോപ്റ്ററില്‍ ട്രമ്പിനെ ആശുപത്രിയില്‍ കൊണ്ടുവന്നത് . വൈറ്റ് ഹൗസില്‍ നിന്നും പ്രസിഡന്റ്നടന്നാണ് ഹെലികോപ്റ്ററില്‍ കയറിയത് .

തികച്ചും ആരോഗ്യവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത് . ചിലദിവസങ്ങള്‍ ആശുപത്രിയില്‍ ചിലവഴിക്കും. അധികാരം വൈസ് പ്രെസിഡന്റിനെ ഏല്‍പിക്കുകയില്ല എന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ആശുപത്രിയില്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കും

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈ വീശിയെങ്കിലും ഒന്നും സംസാരിച്ചില്ല. ചീഫ് ഓഫ്സ്റ്റാഫ് മാര്‍ക്ക് മെഡോസ് അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട് .മാസ്‌കുംസ്യൂട്ടും ധരിച്ചാണ് ആശുപത്രിയിലേക്കു യാത്രയായത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക