Image

റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസിന് പുതിയതായി രൂപീകരിക്കുന്ന യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതല

പി.പി.ചെറിയാന്‍ Published on 07 June, 2012
റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസിന് പുതിയതായി രൂപീകരിക്കുന്ന യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതല
ഡാളസ്: കോട്ടയം-കൊച്ചി ഭദ്രാസനാധിപനായിരുന്ന റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായെ പുതിയതായി രൂപീകരിക്കുന്ന യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപനായി ജൂണ്‍ 6ന് തിരുവല്ലായില്‍ ചേര്‍ന്ന് എപ്പിസ്‌ക്കോപ്പല്‍ സിനഡ് നിയമിച്ചു.
 
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിനഡാണ് അവധിയിലായിരുന്ന കുറിലോസ് തിരുമേനിക്ക് പുതിയ ഭദ്രാസനത്തിന്റെ ചുമതല നല്‍കിയത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം വിഭജിച്ചാണ് പുതിയ യൂറോപ്പ് ഭദ്രാസന രൂപീകരണം സംബന്ധിച്ചു മെത്രാപ്പോലീത്തായുടെ ഉത്തരവ് ഉടനെയുണ്ടാകും.

1989 ഡിസംബര്‍ 9ന് എപ്പിസ്‌ക്കോപ്പയായി അഭിഷക്തനായതിനുശേഷം നോര്‍ത്ത് അമേരിക്കാ-യുറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയില്‍ 7വര്‍ഷം സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച തിരുമേനി ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മാര്‍ത്തോമാ സഭയുടെ പ്രവര്‍ത്തനം മെക്ലിക്കോയില്‍ ആരംഭിക്കുന്നതിന് തിരുമേനി പ്രത്യേകം താല്പര്യം എടുത്തിരുന്നു.

പുതിയതായി രൂപീകരിക്കപ്പെടുന്ന യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയില്‍ പ്രവേശിക്കാനിരിക്കുന്ന യൂയാക്കിം തിരുമേനിക്ക് സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ എല്ലാവിധ വിജയാശംസകളും നേര്‍ന്നു.
റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസിന് പുതിയതായി രൂപീകരിക്കുന്ന യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലറൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കുറിലോസിന് പുതിയതായി രൂപീകരിക്കുന്ന യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക