Image

ഫോമാ റീ-ഇലക്ഷന്‍ നിയമ വിരുദ്ധം; ഫോമയെ കോടതി കയറ്റരുത്

നിരീക്ഷകന്‍ Published on 02 October, 2020
ഫോമാ റീ-ഇലക്ഷന്‍ നിയമ വിരുദ്ധം; ഫോമയെ കോടതി കയറ്റരുത്

ഫോമയുടെ എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനാം ഒരു പ്രശ്‌നമായിരിക്കുകയാണല്ലോ. മത്സരിച്ച ഷോബി ഐസക്കിനും മോളമ്മ വര്‍ഗീസിനും 27 വോട്ട് വീതം. ആകെ വോട്ടര്‍മാര്‍ 54 മാത്രം.

ആ സാഹചര്യത്തില്‍ എന്ത് ചെയ്യണം? വീണ്ടും ഇലക്ഷന്‍ നടത്തണമെന്ന് ഒരു കൂട്ടര്‍ വാശി പിടിക്കുന്നു.അപ്പോഴും 27 വോട്ട് വീതം കിട്ടിയാലോ? അപ്പോള്‍ പിന്നെയും ഇലക്ഷന്‍ നടത്തേണ്ടി വരില്ലേ?

അത് പോലെ 27 വോട്ട് മാത്രം കിട്ടിയവര്‍ ഇനി ഇവിടെ നിന്ന് കൂടുതല്‍ വോട്ട് കൊണ്ട് വരും? എതിര്‍ സ്ഥാനാര്‍ത്ഥിയുടെകുറച്ച് വോട്ട് മറിക്കാമെന്നായിരിക്കും ലക്ഷ്യം . അത് അധാര്‍മികം മാത്രമല്ല നിയമവിരുദ്ധവുമാണ്.

വോട്ട് മറിക്കല്‍, വിലക്ക് വാങ്ങല്‍ എന്നിവയൊന്നും ശരിയല്ല. വോട്ടര്‍മാര്‍ വോട്ട് ചെയ്തപ്പോള്‍ അവരുടെ നിലപാട് വ്യക്തമാക്കിയതാണ്. ഇനി നിലപാട് മാറ്റണമെന്ന് പറയാമോ? നിലപാട് മാറ്റാതെ 27-ല്‍ കൂടുതല്‍ വോട്ട് ആര്‍ക്കും കിട്ടില്ലല്ലോ.

അത്ര നിര്‍ബന്ധമെങ്കില്‍ മൊത്തത്തില്‍റീ-ഇലക്ഷന്‍ നടത്തത്തട്ടെ. ഇപ്പോള്‍ ജയിച്ച പലരും അപ്പോള്‍ തോറ്റെന്നിരിക്കും.

അതിനാല്‍ ഈ അധാര്‍മ്മികതക്ക് ഫോമാ നേതാക്കള്‍ കുട്ടു നില്‍ക്കരുത്. തുല്യ വോട്ട് വന്നാല്‍ മൂന്ന് കാര്യങ്ങളെ ചെയ്യാനുള്ളൂ. ആരെങ്കിലും മാറി കൊടുക്കുക, നറുക്കിടുക. അല്ലെങ്കില്‍ സ്ഥാനം പങ്കു വയ്ക്കുക.

ഇതിനു സമ്മതമല്ലാത്തവരെ തോറ്റവരായി പ്രഖ്യാപിക്കുക. അല്ലാതെ ഫൊക്കാന പോലെ ഫോമയെ കോടതിയിലേക്ക് തള്ളി വിടരുത്. നേതൃത്വം ഉറച്ച നിലപാട് എടുക്കണം.

Join WhatsApp News
Thomas K George 2020-10-02 22:42:42
I totally agree with the above news. Why should anyone go through this. Especially Covid 19 coming back badly, hospital are getting full with diseases. Malayalees on the other hand never bend down only looking for power and selfishness. This has to be stopped. In the recent RVP election both the candidates get the same vote. So what, the world wont come down, only thing is do an amicable solution for this. work together as a team. This will increase sportsman-spirit and also good for the organization. What a shame some association in the empire region doing this. This is totally unacceptable and not tolerated. Please everyone voice their opinion. Let them share one year each. Thanks
മറ്റൊരു നിരീക്ഷകൻ 2020-10-03 00:13:51
ഫോമാകാർ സൂക്ഷിക്കുക. ഫൊക്കാനയിലെ കടിച്ചു തൂങ്ങികളായ കുഴപ്പക്കാർ അവിടെ നിന്നും പുറത്താക്കപെട്ട് പരഗതിയില്ലാതെ ഒത്തിരി പണക്കിഴിയുമായി നിങ്ങളെ പ്രലോഭിപ്പിച്ചു, ഫോമയിലേക്കു വലിഞ്ഞു കേറും. അവസാനം ഒറിജിനൽ ഫോമക്കരെ അവർ ചവിട്ടി പുറത്താക്കും. സൊ beware fomaa. Right now Foma people are running around for receiving receptions with victory celebrations. Victory celebration for what?. Now I am ready to participate failore celebrations. Congratulations to all failed candidates because you are all safe and off the hooks.
true man 2020-10-03 00:27:52
Be practical. No body is above the law. Once one association tried to take law in their hand. Still they are in records. It may happen in India not in Kerala. Shukriya
true man 2020-10-03 01:23:39
Be practical. No body is above the law. Once one association tried to take law in their hand. Still they are in records. It may happen in India not in Kerala. Shukriya
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക